പ്രളയത്തില്‍ തകര്‍ന്ന പാലം നന്നാക്കിയില്ല; പറമ്പിക്കുളത്ത് രോഗിയെ മുളമഞ്ചലിൽ ചുമന്നത് ഏഴുകിലോമീറ്റർ


രക്ഷാപ്രവര്‍ത്തകരെ കാട്ടാന ആക്രമിക്കാനെത്തി

പറമ്പിക്കുളം ഒറവമ്പാടി ഊരിലെ വീട്ടമ്മ മണി കാളിയപ്പനെ നാട്ടുകാർ മുളമഞ്ചലിൽ ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടുപോകുന്നു

മുതലമട: പറമ്പിക്കുളം ഒറവമ്പാടി ഊരില്‍നിന്ന് രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മുളമഞ്ചലില്‍ ചുമന്നത് ഏഴുകിലോമീറ്റര്‍. 2018-ലെ പ്രളയത്തില്‍ ചാലക്കുടിപ്പുഴയുടെ കൈവഴിയായ കുരിയാര്‍കുറ്റി പുഴയിലെ കപ്പാര്‍ പാലം തകര്‍ന്നതുമൂലം വാഹനങ്ങളൊന്നും ഊരിലേക്കെത്താത്തതിനാലാണ് ഈ ദുര്‍ഗതി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം പുനര്‍നിര്‍മിച്ചിട്ടില്ല.

ഞായറാഴ്ച ഛര്‍ദിയെത്തുടര്‍ന്ന് ബോധരഹിതയായ മണി കാളിയപ്പനെയാണ് (48) ഏഴ് കിലോമീറ്റര്‍ മഞ്ചലില്‍ ചുമന്ന് സാഹസികമായി പുഴ കടത്തി ആശുപത്രിയിലെത്തിച്ചത്. ഇവരെ ചുമന്ന് തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ എത്തിച്ചശേഷം ജീപ്പില്‍ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒറവമ്പാടിയില്‍നിന്ന് അല്ലിമൂപ്പന്‍ ഊരിലേക്ക് രോഗിയുമായി വരുന്നതിനിടെ ചൊട്ടപ്പാറയില്‍വെച്ച് സംഘത്തെ ഒറ്റയാന്‍ പിന്തുടര്‍ന്ന് ആക്രമിക്കാനും ശ്രമിച്ചു. മുപ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ഒച്ചവെച്ചുകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ഊരുമൂപ്പന്റെ മകന്‍ എ. വിജയ് പറഞ്ഞു.

കപ്പാര്‍ പാലം തകര്‍ന്നത് ഒറവമ്പാടി ഊരില്‍ പണി നടക്കുന്ന 26 വീടുകളുടെ നിര്‍മാണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഊരുവാസികള്‍ പറഞ്ഞു. 2019ല്‍ പണി തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല.

മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത ഒറവമ്പാടി ഊരില്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള പരിശോധനയ്ക്കായി ശനിയാഴ്ച എത്തിയ ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥര്‍ കുത്തൊഴുക്കുമൂലം പുഴ കടക്കാനാവാതെ മടങ്ങി. പാലം തകര്‍ന്നതോടെ റേഷന്‍കടകളില്‍നിന്ന് ഊരിലെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന അരിയും തവണകളായാണ് എത്തിക്കുന്നതെന്ന് ഊരുവാസികള്‍ പറഞ്ഞു.

Content Highlights: Parampikulam, the patient was carried in a Mulamanchal for seven KM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented