പാറമേക്കാവ് പത്മനാഭൻ.ഫോട്ടോ:മാതൃഭൂമി
തൃശ്ശൂര്‍: ഒന്നരപതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. അറുപത് വയസ്സുള്ള ആന കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരുന്നതിനിടെ രാത്രി 9.30 ഓടെയാണ് അന്ത്യം.
2005-ല്‍ ആണ് പത്മനാഭന്‍ പാറമേക്കാവിലെത്തുന്നത്. പാറമേക്കാവ് വേലയ്ക്ക് നടക്കിരുത്തി വരികായിരുന്നു. ഒന്നരപതിറ്റാണ്ടായി പാറമേക്കാവ് ഭഗവിതിയുടെ തിടമ്പേറ്റിയ ഗജവീരന് ആരാധകര്‍ ഏറെയായിരുന്നു. തലപ്പൊക്കത്തിലും അഴകളിവിലും പേരെടുത്ത ഗജവീരന്‍മാര്‍ക്കൊപ്പമായിരന്നു പത്മനാഭന്റെ സ്ഥാനം.
ചൊവ്വാഴ്ച പാടുക്കാട് ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കോടനാട് സംസ്‌കരിക്കും.
Content Highlights: paramekkavu padmanabhan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..