പറമ്പിക്കുളം: ഷട്ടര്‍ ഒലിച്ചുപോവുന്നത് ആദ്യസംഭവം; പുതിയത് ഘടിപ്പിക്കുന്നത് ശ്രമകരം


പി. സുരേഷ്ബാബു

ഷട്ടര്‍ തകര്‍ന്നത് തമിഴ്നാടിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒന്നേകാല്‍ലക്ഷം ഏക്കര്‍ കൃഷിക്കുള്ള വെള്ളം പാഴാവുകയാണ്.

പറമ്പിക്കുളം ഡാമിന്റെ രണ്ടാംനമ്പർ ഷട്ടർ തകർന്ന് പൂർണമായും ഒലിച്ചുപോയ നിലയിൽ.

കോയമ്പത്തൂര്‍: പറമ്പിക്കുളം ഡാമിന്റെ രണ്ടാംനമ്പര്‍ ഷട്ടര്‍ തകര്‍ന്ന് പൂര്‍ണമായും ഒലിച്ചുപോയത് രാജ്യത്തുതന്നെ ആദ്യസംഭവമാണെന്ന് കേരളത്തിന്റെ ഡാം സുരക്ഷാ റിവ്യൂ പാനല്‍ അഗവും മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുമായ സുധീര്‍ പടിക്കല്‍. 27 അടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ഷട്ടറും ഇതിനെ താങ്ങിനിര്‍ത്തുന്ന ഷട്ടറിന്റെ ഭാരമുള്ള കൗണ്ടര്‍വെയ്റ്റ് ബീമുകളും ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള ചെയിനുകളും ഉള്‍പ്പെടെ പൂര്‍ണമായും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയിരിക്കുകയാണ്. പല ചെറിയഡാമുകളും തകര്‍ന്ന സംഭവങ്ങളുണ്ടെങ്കിലും ഷട്ടര്‍ തകര്‍ന്ന് ഒലിച്ചുപോവുന്നത് പതിവില്ല. അതിനിടെ ഷട്ടര്‍ തകര്‍ന്നത് എങ്ങനെയെന്നതിന് കാരണംതേടി തമിഴ്നാട് ജലവിഭവവകുപ്പിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന ആരംഭിച്ചു.

ഷട്ടര്‍ തകര്‍ന്നത് തമിഴ്നാടിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒന്നേകാല്‍ലക്ഷം ഏക്കര്‍ കൃഷിക്കുള്ള വെള്ളം പാഴാവുകയാണ്.

വൈദ്യുതിയിനത്തില്‍ 30 മെഗാവാട്ട് കറന്റിനുള്ള വെള്ളമാണ് പാഴാവുന്നത്. 1,825 അടി ജലനിരപ്പുള്ള ഡാമില്‍ 1,798 അടി മുതലാണ് ഷട്ടര്‍ വരുന്നത്. നിലവിലെ ജലനിരപ്പ് 1,798 അടിയില്‍ എത്തിയാല്‍ മാത്രമേ പുതിയ ഷട്ടര്‍ ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും 19 അടി താഴണം. വ്യാഴാഴ്ചരാവിലെ ഒമ്പതിന് 1,817.3 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ചകൊണ്ട് ആകെ ആറടി വെള്ളമാണ് താഴ്ന്നത്. ഈ രീതിയിലാണെങ്കില്‍ ഇനിയും മൂന്നുദിവസംകൊണ്ടേ ജലനിരപ്പ് 1,798 അടിയില്‍ എത്തുകയുള്ളൂ.

ഡാമിന്റെ അടിത്തട്ടില്‍നിന്നുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ (ക്രസ്റ്റ്) ഷട്ടറുകള്‍ മുട്ടുന്നഭാഗത്ത് ഇനി പുതിയ ഷട്ടര്‍ ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ തുടങ്ങണം. അതിന് ഷട്ടറും കൗണ്ടര്‍ വെയിറ്റ് ബീമുകളും ഷട്ടര്‍ തൂക്കിയിടാനുള്ള ചെയിനും നിര്‍മിക്കണം. തുടര്‍ന്ന്, അവ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമതപരിശോധനയും സുരക്ഷാപരിശോധനയും നടത്തുകയും വേണം. പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയാല്‍ത്തന്നെ ഏറ്റവുംചുരുങ്ങിയത് ഒരുമാസമെങ്കിലും വേണ്ടിവരും. അത്രയുംസമയം വെള്ളം സംഭരിക്കാന്‍ കഴിയില്ല.

ഷട്ടര്‍ തകര്‍ന്നത് സുരക്ഷാവീഴ്ചയോ
:പറമ്പിക്കുളം ഡാമിന്റെ സുരക്ഷാപരിശോധന തമിഴ്നാടുതന്നെയാണ് നടത്തുന്നത്. കേരളത്തിലാണെങ്കിലും ഡാം സുരക്ഷാ അതോറിറ്റിക്ക് ഒന്നും ചെയ്യാനില്ല.

അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ ഭാഗമായ ഡാമുകള്‍ പരിശോധിക്കുന്ന നാഷണല്‍ കമ്മിറ്റി ഓണ്‍ ഡാം സേഫ്റ്റിക്കും (എന്‍.സി.ഡി.എസ്.) പറമ്പിക്കുളത്ത് റോളില്ല. പറമ്പിക്കുളം ഡാമിന്റെ പരിശോധന എന്‍.സി.ഡി.എസ്സിനുകീഴില്‍ വരുത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ സുരക്ഷാകാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടോയെന്നറിയാന്‍ ഒരുമാര്‍ഗവുമില്ല.

തമിഴ്നാടുതന്നെ കണ്ടെത്തണം. പറമ്പിക്കുളം ഡാം നിറഞ്ഞതോടെ കഴിഞ്ഞ ജൂലായ് മുതല്‍ മൂന്നുഷട്ടറുകളും പലതവണ തുറന്നിരുന്നു. ഇപ്പോള്‍ ഷട്ടര്‍ തുറന്നിരിക്കുന്നസമയത്തുതന്നെയാണ് തകര്‍ന്ന് ഒലിച്ചുപോയിരിക്കുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നതിലും തുടര്‍ അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ചവന്നിരുന്നോ എന്ന് സംശയമുയരുന്നുണ്ട്.

Content Highlights: Parambikulam Dam shutter collapse


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented