കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണി -ഹൈക്കോടതി


File Photo: Mathrubhumi Archives

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിലെ യഥാർഥലക്ഷ്യം എന്തെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. ഇവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ നിർദേശം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലുൾപ്പെടെ രജിസ്റ്റർചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിലയിരുത്തലുകൾ.

ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം എക്സ്ചേഞ്ചുകൾ ഒട്ടേറെ പ്രവർത്തിക്കുന്നതാണ് സംശയത്തിന് കാരണം. മിലിറ്ററി ഇന്റലിജൻസ് നൽകിയ വിവരങ്ങളാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്താൻ സഹായകരമായത്.

തീവ്രവാദം, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയവയുമായി സമാന്തര എക്സ്ചേഞ്ചുകളുടെ പ്രവർത്തനത്തിന് ബന്ധമുണ്ടെന്ന ആരോപണവും കോടതി കണക്കിലെടുത്തു. കേസുമായി ബന്ധപ്പെട്ട് കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിനെ ബെംഗളൂരുവിൽ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ടെലിഫോൺ എക്സ്ചേഞ്ച് പാകിസ്താൻ, ബംഗ്ളാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇബ്രാഹിം പുല്ലാട്ടിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അറിയിച്ചു. ഇയാളുടെ എക്സ്ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ളൗഡ് സെർവർ ചൈനയിലാണെന്നും ബോധിപ്പിച്ചു. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌ സ്വിച്ചിന്റെ ക്ലൗഡ് സെർവറും ചൈനയിലായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങളാണ് പിന്നിലെന്ന് കരുതാൻ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്നും കോടതി വിലയിരുത്തി.

അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക്‌ കത്ത്

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഹൈക്കോടതി രണ്ടുമാസംമുമ്പു ജാമ്യാപേക്ഷ തള്ളിയിട്ടും നാലാംപ്രതി അബ്ദുൽ ഗഫൂറിനെ അറസ്റ്റുചെയ്യാത്തതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിൽനിന്നു സംസ്ഥാന പോലീസ് മേധാവിക്കു കത്തുനൽകി.

എക്സ്ചേഞ്ച് നടത്തിപ്പിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളായ അബ്ദുൽ ഗഫൂറിനെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Parallel telephone exchange in Kozhikode a threat for national security says Kerala Highcourt

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented