കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികൾക്കുവേണ്ടിയാണ് ഭീകരസംഘങ്ങൾ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭീകരശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. സമാന്തര ടെലിഫോൺ എക്‌സേഞ്ചിന് പിന്നിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതിൽ സി.പി.എം നേതാക്കളുടെ ബന്ധവും അന്വേഷിക്കണം. കേരള പോലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Content highlights: parallel telephone exchange : Evidence of terrorist connection says K Surendran