ഇന്നലെ ചോദിച്ചു: അമിത് ഷായുടെ കാലുപിടിക്കണോ?, ഇന്ന് അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്


തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കേസ് സംസ്ഥാന പോലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുന്ന വേളയിലാണ് അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്‍ഐഎ ആക്ടിലെ 7ബി അനുസരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് കത്തയച്ചത്. ഇനി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്ന വേളയില്‍ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ യുഎപിഎ കേസുകള്‍ സംസ്ഥാന സര്‍ക്കാരിന് തിരികെ വാങ്ങാമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യവുമായി അമിത് ഷായുടെ കാലുപിടിക്കണോ എന്നായിരുന്നു പ്രതിപക്ഷത്തോട് മുഖ്യമന്ത്രിയുടെ ചോദ്യം. ഗവര്‍ണറുടെ കാലുപിടിക്കുന്നതിലും ഭേദം അമിത് ഷായുടെ കാല് പിടിക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ ശേഷമാണ് മുഖ്യമന്ത്രി കത്തയച്ചത്.

Content Highlights: pantheerankavu uapa case- Chief Minister Pinarayi Vijayan writes to pinarayi writes to center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented