അലനും താഹയും പുറത്തിറങ്ങി; ജാമ്യം കര്‍ശന ഉപാധികളോടെ


ജയിലിന് പുറത്തെത്തിയ അലനും താഹയും |ഫൊട്ടൊ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

തൃശ്ശൂര്‍: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ ജാമ്യം ലഭിച്ച അലനും താഹയും ജയിലില്‍നിന്ന് പുറത്തിറങ്ങി. പത്തു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും ജയില്‍നിന്ന് പുറത്തിറങ്ങിയത്. ഇരുവരേയും ബന്ധുക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഏകദേശം രണ്ടു മണിയോടുകൂടിയാണ് ജാമ്യ ഉത്തരവുമായി അലന്റെ മാതാവും അഭിഭാഷകനും ഉള്‍പ്പടെയുളളവര്‍ അതീവസുരക്ഷാ ജയിലില്‍ എത്തിയത്. രേഖകള്‍ ജയിലില്‍ ഹാജരാക്കി അര മണിക്കൂറിനുളളില്‍ ഇരുവരും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടെ നിന്നവരോട് നന്ദി പറയുന്നുവെന്നും ഇരുവരും അറിയിച്ചു.

കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനാല്‍തന്നെ അലനും താഹയ്ക്കും കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതിന് പരിമിതികളുണ്ട്. ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടതായി എന്‍.ഐ.എ. ചൂണ്ടിക്കാണിച്ചാല്‍ ജാമ്യം റദ്ദാക്കുന്നതിനുളള സാഹചര്യമുണ്ട്. അതിനാല്‍ തന്നെ പരസ്യ പ്രതികരണവും ഇരുവരും നടത്തിയിട്ടില്ല.

ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

2019 നംവബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനു ശേഷം കേസ് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Pantheerankavu UAPA Case: Alan and Thaha gets bail

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented