കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ പ്രതികള്‍ ഒത്തുചേര്‍ന്ന്‌ ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണം സംഘം ഇത് പരിശോധിക്കുകയാണ്. 

സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മന്‍സൂറിന്‍റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. 

സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ മറ്റ് പലരെയും വിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ ദൃശ്യങ്ങളിലുള്ള ആളുകളെ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്തില്ലെന്നാണ് മന്‍സൂറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. 

സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ടെന്ന് മന്‍സൂറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ അതിലുള്ളവരെ കസ്റ്റഡിയിലെടുത്താല്‍ കേസന്വേഷണത്തില്‍ വ്യക്തത വരുമെന്നും മന്‍സൂറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

content highlights: Panoor mansoor murder, CCTV Visuals out