പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കേസിലെ പ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ ആകെ 25 പ്രതികളാണുള്ളത്.

ആദ്യ 11 പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ബോംബെറിഞ്ഞ ശേഷം വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. രക്തം വാര്‍ന്നാണ്‌ മരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.