പന്തളം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികള്‍ക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത്. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി.

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും. കോടതി വിധിക്കെതിരെ കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.

പന്തളം കൊട്ടാരം നിര്‍വാഹക സംഘം, പാലസ് വെല്‍ഫയര്‍ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം നടത്തുക. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ നട അടക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടെ എന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങള്‍ വ്യക്തമാക്കി.

കമാന്റോകള്‍ ഉള്‍പ്പടെ 1200 പോലീസുകാരെയാണ് വിവിധ ഇടങ്ങളിലായി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്.