പാണ്ടനാട്ടില്‍ ബിജെപി വിട്ട്‌ ഇടത് സ്വതന്ത്രയായി മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റിന് തോല്‍വി


ആശ വി നായർ

ചെങ്ങന്നൂര്‍: പാണ്ടനാട് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ വന്‍മഴി വെസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ഇടത് സ്വതന്ത്രയായ ആശയെ 40 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജോസ് വല്യാനൂര്‍ ആണ് തോല്‍പിച്ചത്‌. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഈ വാര്‍ഡില്‍ ബിജെപി മൂന്നാം സ്ഥാനത്തായി.

ബിജെപിയില്‍ നിന്ന് രാജിവെച്ചാണ് ആശ ഇടത് സ്വതന്ത്രയായി മത്സരിച്ചത്. ബിജെപിയുടെ ഭരണത്തിലായിരുന്ന പാണ്ടനാട് പഞ്ചായത്ത് ആശയുടെ രാജിയോടെ അവര്‍ക്ക് ഭരണം നഷ്ടമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് സ്ഥനാര്‍ഥിയായ ആശയക്ക് പക്ഷേ ജയിക്കാനായില്ല. 220 വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചത്. 2020-ലെ തിരഞ്ഞെടുപ്പില്‍ ആശ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിലെ ജോസ് വല്യനൂറിനാണ് ഇത്തവണ വിജയം. അദ്ദേഹത്തിന് 260 വോട്ടുകള്‍ ലഭിച്ചു. ബിജെപിക്കായി മത്സരിച്ച മനോഹരന്‍ വി.ജിയ്ക്ക് 116 വോട്ടുകളും ലഭിച്ചു.



ബി.ജെ.പി.യുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആശ വി. നായരുടെ രാജിയോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ആശയുടെ രാജിക്കുമുന്‍പ് ജില്ലയില്‍ ബി.ജെ.പി. ഭരിച്ചിരുന്ന ഏക പഞ്ചായത്തായിരുന്നു പാണ്ടനാട്. 12 അംഗ ഭരണസമിതിയില്‍ ബി.ജെ.പി.-5, എല്‍.ഡി.എഫ്.-5, കോണ്‍ഗ്രസ്-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇപ്പോള്‍ കോണ്‍ഗ്രസിന് ഒരു അംഗത്തെ കൂടി ലഭിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്./എന്‍.ഡി.എ. വിജയിച്ചാല്‍ അവര്‍ പഞ്ചായത്തിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയാകുമായിരുന്നു. നിലവില്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ്. ഭരണത്തിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കാത്തപക്ഷം ഭരണമാറ്റത്തിനു സാധ്യതയില്ല.

Content Highlights: Panchayat president who resigned from BJP and joined LDF in Pandanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented