കോഴിക്കോട്: ജാതി അധിക്ഷേപം നേരിട്ട വാര്‍ഡ് മെമ്പര്‍ രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പറായ കെ.എസ് അരുണ്‍ കുമാര്‍ ആണ് രാജിക്കത്ത് നല്‍കിയത്. സഹ വാര്‍ഡ് മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്.
മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അരുണ്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.
വോട്ടര്‍മാര്‍ ക്ഷമിക്കണം. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്... സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്പര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു, ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നേരത്തെ അരുണ്‍ കുമാറിന്റെ നേൃത്വത്തില്‍ ട്രോളുകള്‍ ഉപയോഗപ്പെടുത്തി ഗ്രാപഞ്ചായത്തിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിച്ചത് ശ്രദ്ധനേടിയിരുന്നു. പഞ്ചായത്തിന്റെ ആനുകൂല്യങ്ങളും വിവിധ പദ്ധതികളും ട്രോളുകള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്‌ക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.
Content Highlights: koodaranji panchayat member k s arunkumar resigned on caste issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..