പല്ലൻ ഷൈജു
കല്‍പ്പറ്റ: സാമൂഹ്യ മാധ്യമങ്ങളില്‍കൂടി പോലീസിനെ വെല്ലുവിളിച്ച ഗുണ്ട, നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ ഷൈജു (പല്ലന് ഷൈജു-43) വിനെ പിടികൂടുന്ന വീഡിയോ പങ്കുവെച്ച് കേരള പോലീസ്. ഫേയ്സ്ബുക്ക് പേജിലൂടെയാണ് സിനിമാ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രോള്‍ വീഡിയോ കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
'ഞാന്‍ കടലിലാണ്, കരയിലല്ലേ നില്ക്കാന് പറ്റാതെയുള്ളൂ' എന്ന് പല്ലന് ഷൈജു പറയുന്ന വീഡിയോക്ക് പിന്നാലെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് സെല്ലില്‍ അടയ്ക്കുന്ന വീഡിയോയാണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഷൈജു സാമൂഹിക മാധ്യമങ്ങളില്‍ കൂടി പോലീസിനെ വെല്ലുവിളിച്ചിരുന്നു.
വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ കോട്ടക്കല്‍ പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോര്‍ട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
തൃശ്ശൂര്‍ കൊടകര സ്വദേശിയായിരുന്ന പല്ലന് ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വ്യവസ്ഥ. ജില്ലയില്‍ പ്രവേശിച്ചു എന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം. ഇതിന് പിന്നാലെ 'താന്‍ കടലിലാണ് ഉള്ളത്. അതിര്‍ത്തികളില്‍ താന്‍ ഉണ്ട്' എന്നുപറഞ്ഞ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ ഗുണ്ടാസംഘ നേതാവായ ഷൈജു പിന്നീട് കുഴല്‍പ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. ഇയാള്‍ തൃശ്ശൂരില്‍നിന്ന് പന്തല്ലൂരിലേക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പ് താമസംമാറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ജില്ലയില്‍ തന്നെ നിരവധി വീടുകളില്‍ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലന് ഷൈജു.
Content Highlights: pallan shaiju on police custody Kerala Police share video of Pallan Shaijus arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..