പാലിയേക്കര ടോൾ പ്ലാസ;നിരക്ക് വര്‍ധനവ് നാളെ മുതല്‍,ഒരു ഭാഗത്തേക്ക് കാറ് കടത്തിവിടാന്‍ 90 രൂപ


പാലിയേക്കര ടോൾ പ്ലാസ | ഫോട്ടോ: മാതൃഭൂമി

പാലിയേക്കര: യാത്രാപ്രശ്‌നങ്ങളും അറ്റകുറ്റപ്പണിയിലെ അപാകങ്ങളും വിവാദമായിരിക്കേ ദേശീയപാതയിലെ ടോള്‍നിരക്ക് വീണ്ടും ഉയര്‍ത്തുന്നു. 15 ശതമാനത്തോളം വര്‍ധനയാണ് നാളെ മുതല്‍.

കാറുകള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്ര 80-ല്‍നിന്ന് 90 രൂപയാകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കുണ്ടായിരുന്ന 120-ല്‍ നിന്ന് 135 രൂപയാവും. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് 140-ല്‍ നിന്ന് 160 രൂപയായും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കുണ്ടായിരുന്ന 205 രൂപ 235 രൂപയായും ഉയരും. ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയുണ്ടായിരുന്നത് 315 രൂപയാകും.



ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 415 എന്നത് 475 രൂപയായും ഉയരും. ബഹുചക്ര ഭാരവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് നല്‍കിയിരുന്ന 445 രൂപ എന്നത് 510 രൂപ ആകും.

ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 665 രൂപ എന്നത് 765 രൂപയായും വര്‍ധിപ്പിക്കും. ദേശീയ മൊത്ത ജീവിതനിലവാരസൂചികയുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും നേരിയ വര്‍ധനയായിരുന്നു.

Content Highlights: paliyekkara toll-rate hike from tomorrow


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented