പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ നീക്കം; 102 കോടിയുടെ അഴിമതി നടന്നെന്ന കണ്ടെത്തലിനിടെ


ടി.ജെ. ശ്രീജിത്ത്

പാലിയേക്കര

  • പാലിയേക്കരയിൽ 2022 ജൂൺ വരെ 1,052.27 കോടി രൂപ ടോൾ പിരിച്ചു
  • ദേശീയപാത നിർമാണത്തിനായി ചെലവിട്ടത് 721.17 കോടി രൂപ
  • ഒരു മാസത്തെ ശരാശരി ടോൾപിരിവ് 13 കോടി രൂപ
കൊച്ചി: സംസ്ഥാനത്തെ രണ്ടാമത്തെ ഉയര്‍ന്ന ടോള്‍നിരക്കുള്ള ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ വീണ്ടും ടോള്‍ നിരക്ക് ഉയര്‍ത്താന്‍ നീക്കം. നിരക്കു വര്‍ധനയ്ക്കായി ടോള്‍ പിരിവ് കമ്പനി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം സമര്‍പ്പിച്ചു. ഇതനുസരിച്ച് മൂന്നു ശതമാനം വരെ നിരക്കുയരാം. ദേശീയപാതയിലെ കുഴികളുടെ പേരില്‍ ഹൈക്കോടതിയുടേതടക്കം ഏറ്റവും അധികം വിമര്‍ശനം കേട്ടതും കുഴിയടയ്ക്കല്‍ തട്ടിപ്പാണെന്ന് കളക്ടര്‍മാര്‍ അടക്കം റിപ്പോര്‍ട്ട് നല്‍കിയതും അങ്കമാലി-മണ്ണുത്തി ദേശീയപാതയിലാണ്. നിര്‍മാണ കരാര്‍ലംഘനവും 102 കോടി രൂപയുടെ അഴിമതിയും നടന്നെന്ന് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതും ഇതേ പാതയുടെ കാര്യത്തിലാണ്. അതിനാല്‍ ടോള്‍ നിരക്കുയര്‍ത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടേക്കും.

നിര്‍മാണക്കരാര്‍ പ്രകാരം ദേശീയ മൊത്തവില ജീവിത സൂചികയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് വര്‍ഷംതോറും ടോള്‍പിരിവ് കമ്പനിക്ക് നിരക്ക് പരിഷ്‌കരിക്കാം. ഇങ്ങനെ മൂന്നു ശതമാനം വരെ നിരക്കുയര്‍ത്താം. പക്ഷേ, മിക്കപ്പോഴും ഇതിനു മുകളിലേക്ക് നിരക്കുയര്‍ത്താറുണ്ട്. കേരളത്തിലെ ദേശീയപാതകളില്‍ ടോള്‍ നിരക്കില്‍ രണ്ടാം സ്ഥാനമാണ് ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തിന്. ഏറ്റവും കൂടുതല്‍ ടോള്‍ നിരക്കുള്ളത് മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലാണ്.

പാലിയേക്കരയില്‍ നിലവിലെ 80 രൂപ 85 രൂപയായും 120 രൂപ 130 ആയും ഉയര്‍ത്താനാണ് നിര്‍ദേശം. ദേശീയപാത അതോറിറ്റി അംഗീകരിച്ച് പുതിയ നിരക്ക് ഓഗസ്റ്റ് അവസാനത്തോടെ പ്രസിദ്ധീകരിക്കുന്നതാണ് പതിവ്. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ പുതിയ നിരക്ക് നല്‍കേണ്ടി വരും.

എന്നാല്‍, ദേശീയപാത നിര്‍മാണ കരാറിലെ മുഴുവന്‍ നിര്‍മാണങ്ങളും ഇതുവരെ കമ്പനി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുന്നു. അനധികൃത ടോള്‍പിരിവിനെതിരേ കേസുകള്‍ നല്‍കിയ കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസഫ് ടാജെറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ചാലക്കുടി അടിപ്പാതയുടെ നിര്‍മാണം ഇത്ര വര്‍ഷമായിട്ടും 24 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്.

ദേശീയപാത നിര്‍മാണത്തിലെ ത്രികകക്ഷി കരാറിലെ കക്ഷിയായ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനുള്ള അവസരം തുറക്കുന്നതാണ് ഇത്തരം കരാര്‍ലംഘനങ്ങളും സി.ബി.ഐ. കേസും. എന്നാല്‍, ഇത്ര വര്‍ഷമായിട്ടും ടോള്‍പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല.

ദേശീയപാതയിലെ കുഴികള്‍ നിരന്തരം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍പിരിവിനെതിരേ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കുമെന്നാണ് സൂചന.

ദേശീയപാതയിൽ വീണ്ടും കുഴികൾ

ചാലക്കുടി: ദേശീയപാതയിലെ കുഴികളടച്ചത് വെറുതെയെന്ന് ബോധ്യമായി. അടുത്ത ദിവസങ്ങളിൽ ടാറിട്ട ഭാഗങ്ങളിലും കുഴികളടച്ച സ്ഥലങ്ങളിലും തിങ്കളാഴ്‌ച പെയ്ത മഴയിൽ കുഴികൾ വീണ്ടും രൂപപ്പെട്ടു. അടുത്ത ദിവസങ്ങളിൽ മഴയുണ്ടായാൽ ഇത് വലിയ കുഴികളാകുമെന്നതാണ് മുൻ അനുഭവങ്ങൾ.

നിലവാരമില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് ആരോപണമുയർന്നിരുന്നു.

പോട്ട സിഗ്നൽ ജങ്ഷൻ, മുനിസിപ്പൽ ജങ്ഷൻ എന്നിവിടങ്ങളിൽ ടാറിട്ടത് ഇളകിയ ഭാഗത്ത് വെള്ളക്കെട്ടുമായി. അധികം ശക്തമല്ലാതെ മഴ പെയ്തപ്പോഴേ ഇതാണ് സ്ഥിതി. സർവീസ് റോഡുകളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

Content Highlights: paliyekkara toll rate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented