സ്‌കോളര്‍ഷിപ്പ് വിവാദത്തിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കരുത്- ബക്രീദ് സന്ദേശത്തില്‍ പാളയം ഇമാം


സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

വി.പി. സുഹൈബ് മൗലവി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സ്‌കോളര്‍ഷിപ്പ് വിവാദം ഉള്‍പ്പെടെ ഒരു ആനുകൂല്യത്തിന്റെ പേരിലും വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇത്തരം ചര്‍ച്ചകള്‍ നാടിന്റെ മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും വെല്ലുവിളിയാണെന്നും ഇമാം തന്റെ ബക്രീദ് സന്ദേശത്തില്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് വിവാദത്തിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തിന് ലഭിച്ചിരുന്ന ആനൂകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുസ്ലീം ലീഗ് ഉള്‍പ്പെടെ ആരോപിക്കുമ്പോഴാണ് ഇമാമിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. സമാനമായ അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയും പങ്കുവെച്ചിരുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ നടക്കുന്ന കാലഘട്ടമാണെന്നും ഇത്തരം സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരേ മുന്നോട്ടുവരാന്‍ ചെറുപ്പക്കാര്‍ തയ്യാറാകണമെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

ബക്രീദ് സന്ദേശത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ കരിനിയമങ്ങള്‍ അവിടുത്തെ പള്ളികളുടെയും മദ്രസകളുടെയും നിലനില്‍പ്പിനുതന്നെ വെല്ലുവിളിയാണെന്നും അത് ചോദ്യംചെയ്യപ്പെടണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

Content Highlights: Palayam imam on Scolarship issue during Bakrid message

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented