
-
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വീണ്ടും ചോദ്യം ചെയ്യും. റോഡ്സ് ആന്‍ ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ തലപ്പത്തുണ്ടായിരുന്ന ആളെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ഹനീഷിന് നോട്ടീസ് നല്‍കിയാകും വിളിച്ച് വരുത്തുക. നേരത്തെ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലും ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലും സംശയിക്കുന്നവരുടെ പട്ടികയില്‍ ഹനീഷിന്റെ പേരും ഉണ്ടായിരുന്നു. ഒരു തവണ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുന്നത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ എല്ലാ ഫയലുകളും വിജിലന്‍സ് പരിശോധിച്ചു. ഫയലുകള്‍ കൈകാര്യം ചെയത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി.
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍. പാലാരിവട്ടം അഴിമതിക്കേസില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് ഗവര്‍ണര്‍ ഇന്ന് പ്രതികരിച്ചത്.
വിജിലന്‍സ് ഡയറക്ടറേയും ഐജിയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒരാഴ്ച മുമ്പ് വിളിച്ച് വരുത്തിയിരുന്നു. അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയിലായിരുന്നു ഗവര്‍ണറുടെ നടപടി. ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകള്‍ വിജിലന്‍സ് ഡയറക്ടറുമായും ഐജിയുമായുമുള്ള കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ഇതിന് ശേഷമാണ് അഡ്വ.ജനറലിനോട് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള വിജിലന്‍സിന്റെ അപേക്ഷ മൂന്നുമാസമായി ഗവര്‍ണറുടെ പരിഗണനയിലാണ്. വിജിലന്‍സ് നല്കിയ അപേക്ഷ സംസ്ഥാന സര്‍ക്കാരാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.
Content Highlights: Palarivattom flyover scam- mohammed hanish will be questioned again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..