തിരുവനന്തപുരം:പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ടി.ഒ.സൂരജിന്റെ മൊഴി അസംബന്ധമാണെന്ന് ഇബ്രാഹിം കുഞ്ഞ് ചോദ്യംചെയ്യലിനിടെ വിജിലന്‍സിനോട് പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയതായി ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്നാണ് ടി.ഒ.സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്. ഈ മൊഴി അസംബന്ധമാണെന്നും വിശ്വാസയോഗ്യമല്ലെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ശനിയാഴ്ച വിജിലന്‍സിന് മൊഴിനല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഉദ്യോഗസ്ഥരെല്ലാം തന്നെ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കാമെന്ന് എഴുതിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താനും പണം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് രേഖപ്പെടുത്തിയതെന്നും ഇബ്രാഹിം കുഞ്ഞ് വിജിലന്‍സിനോട് പറഞ്ഞു.
നേരത്തെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കൃത്യമായ മറുപടി അദ്ദേഹത്തില്‍നിന്ന് വിജിലന്‍സിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ചോദ്യാവലി തയ്യാറാക്കിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. മൊഴി കൂടുതല്‍ പരിശോധിച്ച ശേഷം ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിക്കുമെന്ന് വിജിലന്‍സ് എസ്പി വിനോദ് കുമാര്‍ പറഞ്ഞു.
content highlights; palarivattom flyover scam ibrahim kunju's interrogation completed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..