-
ആലുവ: മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തതിനു പിന്നാലെയാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡിന് എത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ വീടുകള്‍ പരിശോധിക്കുന്നതിന് വേണ്ടി മൂവാറ്റുപുഴ കോടതിയില്‍ നിന്ന് വിജിലന്‍സ് സെര്‍ച്ച് വാറന്റ് വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ.സൂരജിന്റെ മൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള തീരുമാനം വിജിലന്‍സ് എടുത്തത്. പാലാവരിട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്ന സാഹചര്യം ഉണ്ടായതെന്നും താന്‍ മാത്രം എടുത്ത തീരുമാനമല്ല അതെന്നും ടി.ഒ.സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ അതില്‍ മന്ത്രികൂടി ഭാഗമാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു.
പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുക എന്നുള്ളത് മന്ത്രിസഭാ തീരുമാനമാണ് എന്നും താന്‍ പ്രവര്‍ത്തിച്ചത് അതുപ്രകാരമാണെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്. എന്നാല്‍ വിജിലന്‍സ് ഈ വാദം തള്ളിക്കളഞ്ഞിരിക്കുകയാണ്.
Content Highlights: Palarivattom flyover case- Vigilance raid at V.K.Ibrahimkunj residence in Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..