പാലാരിവട്ടം പാലം: ഇ. ശ്രീധരന്‍ മേല്‍നോട്ടം വഹിക്കും; 8 മാസത്തിനകം പൂര്‍ത്തിയാക്കും


പിണറായി വിജയൻ |ഫോട്ടോ:റിദിൻ ദാമു മാതൃഭൂമി

തിരുവനന്തപുരം: എട്ടു മാസത്തിനുളളില്‍ പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ നിര്‍മാണ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇ. ശ്രീധരനുമായി ഇന്ന് സംസാരിച്ചിരുന്നു നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന്‌ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എട്ടു മാസത്തിനകം പണി പൂര്‍ത്തിയാക്കാനാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുളളത്.

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാലം പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ഇ. ശ്രീധരനേയും മദ്രാസ് ഐ.ഐ.ടിയേയും ചുമതലപ്പെടുത്തി.

കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്താന്‍ മതിയാകില്ലെന്നും സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും ഇ. ശ്രീധരന്‍ നിര്‍ദേശിച്ചു. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുളള അദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.'-മുഖ്യമന്ത്രി പറഞ്ഞു

സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്ത സാഹചര്യത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണകാലത്തെ അഴിമതികളില്‍ ഒന്നുമാത്രമാണ് പാലാരിവട്ടം പാലം

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ അപൂര്‍വമായ സംഭവമാണ് പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. യു.ഡി.എഫ്. ഭരണകാലത്തെ അഴിമതികളില്‍ ഒന്നു മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും ഈ അഴിമതിയിലൂടെ ഖജനാവ് കൊളളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നുളളത് നാടിന്റെ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലം യു.ഡി.എഫ്. ഭരണകാലത്തെ അഴിമതിയുടെ ഓര്‍മപ്പെടുത്തലാണെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നൂതന സാങ്കേതികവിദ്യകളുമായി അഴിമതിരഹിതമായാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാഷ്ട്രീയ അഴിമതിയില്‍നിന്ന് പൊതുമാരാമത്ത് മേഖലയെ മുക്തമാക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Content Highlights: Palarivattom Bridge construction will complete in 8 months : CM Pinarayi Vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented