കൈകാലുകള്‍ തളര്‍ന്ന അമ്മയുടേയും സഹോദരന്റേയും ഏക അത്താണി; വീടെന്നസ്വപ്‌നം ബാക്കിയാക്കി കിഷോര്‍ മടങ്ങി


കിഷോർ

പട്ടാമ്പി: ഓങ്ങല്ലൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി, കുന്നക്കാല്‍ത്തൊടി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കിഷോറാണ് (26) മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി മാട് ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷൊര്‍ണൂരില്‍നിന്ന് അഗ്‌നിരക്ഷാസേനാ യൂണിറ്റും എത്തിയിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോര്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: കിരണ്‍, ഷിജിത്ത്.

സ്വപ്നങ്ങളും കണ്ണീരും ബാക്കിയാക്കി കിഷോര്‍ മടങ്ങി

കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങള്‍ നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് പുലാച്ചിത്ര കുന്നങ്ങല്‍തൊടി കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങുംവരെ കാര്യങ്ങള്‍ പതിവുപോലെയായിരുന്നു. എന്നാല്‍, ഓങ്ങല്ലൂരെത്തിയപ്പോള്‍ കിഷോറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച സ്വകാര്യബസ് ആ പതിവുകളെല്ലാം തെറ്റിച്ചു. അമ്മയ്ക്കും സഹോദരനും താങ്ങാവേണ്ട കിഷോറിനെ മരണത്തിലേക്ക് ഇടിച്ചിട്ടു.

ആ അപകടത്തില്‍ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവിതം മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവിതവും വീടെന്ന സ്വപ്നവുമാണ്. അമ്മയും സഹോദരനുമായി കിഷോര്‍ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയില്‍ പുതിയ വീടിന്റെ പണി നടക്കുന്നുണ്ട്. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കിഷോര്‍ ചെറുതായിരിക്കുമ്പോഴേ അച്ഛന്‍ കൃഷ്ണന്‍കുട്ടി മരിച്ചു. അമ്മ ഗിരിജ (48) പത്തുവര്‍ഷത്തിലേറെയായി കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ഈ സങ്കടത്തില്‍ കഴിയുമ്പോഴാണ് മൂത്തസഹോദരന്‍ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോറിന്റെ ചുമലിലായി. ആ അമ്മയും സഹോദരനും എഴുന്നേറ്റുകാണാനും കഷ്ടപ്പെട്ട് നിര്‍മിച്ച വീട്ടില്‍ ഒരു ദിവസമൊന്നുറങ്ങാനുമുള്ള സ്വപ്നം ബാക്കിയാക്കിയാണ് കിഷോറിന്റെ മടക്കം.

Content Highlights: Palakkad youth dies in accident

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented