ഗര്‍ഭിണിയായ പശുവിനെ കാട്ടാനകുത്തി, പരിക്ക്; ചികിത്സ വൈകിയെന്ന് ആരോപണം


പശുവിന്റെ വയറിനകത്ത് തുന്നലുണ്ട്. പിന്നിലെ കാലിനും സാരമായ പരിക്കുണ്ട്

അകത്തേത്തറയിൽ കാട്ടാന ആക്രമിച്ച പശു | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: അകത്തേത്തറ മരുതക്കോട്ടിൽ കാട്ടാനയുടെ കുത്തേറ്റ് പശുവിന് പരിക്ക്. നാടൻ പശുവിനെ സംരക്ഷിക്കുന്ന ടി.എസ്. സവ്യന്റെ‘കൃഷ്ണ’ ഇനത്തിൽപ്പെട്ട ആറുമാസം ഗർഭിണിയായ പശുവിനാണ് ഞായറാഴ്ച രാവിലെ 5.30-ഓടെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്. വയറിൽ ആഴത്തിലുള്ള മൂന്നുമുറുവുകളാണുള്ളത്. കൂട്ടമായി എത്തിയ കാട്ടാനകളിലൊന്നാണ് പശുവിനെ ആക്രമിച്ചത്. അഴ്ചകൾക്കുമുന്പ് സമീപത്ത് മറ്റൊരു കർഷകന്റെ പശുവിനെ ആന ആക്രമിച്ച് കൊന്നിരുന്നു.

എന്നാൽ, പരിക്കേറ്റ പശുവിനെ ചികിത്സിക്കാൻ മൃഗഡോക്ടർമാരുടെ സേവനം ലഭിക്കാൻ വൈകി. ഉച്ചയ്ക്ക് ഒരുമണിയോടെ കൊഴിഞ്ഞാമ്പാറയിലുള്ള ദക്ഷിണ വൃന്ദാവൻ എന്ന സംഘടന പശുവിനെ ഉയർത്തുന്നതിനും ചികിത്സനൽകുന്നതിനും എത്തിയപ്പോഴാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ഡോക്ടറും സ്ഥലത്തെത്തിയത്. രാവിലെ മുതൽ പല ഡോക്ടർമാരെയും വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ലെന്ന് ഉടമ പറഞ്ഞു.പ്രാഥമിക ചികിത്സ നൽകിയശേഷം ഉച്ചയോടെ സംഘടന പശുവിനെ കൊഴിഞ്ഞാമ്പാറയിലെ ഗോശാലയിലേക്ക് കൊണ്ടുപോയി. പശുവിന്റെ വയറിനകത്ത് തുന്നലുണ്ട്. പിന്നിലെ കാലിനും സാരമായ പരിക്കുണ്ട്. നാടൻപശുക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഇനങ്ങളിൽപ്പെട്ട നാടൻപശുക്കളെയാണ് ഇവിടെ വളർത്തുന്നത്. 12 ഏക്കറോളം സ്ഥലത്ത് മേയുന്ന പശുക്കൾക്ക് തൊഴുത്തില്ല. പറമ്പിൽത്തന്നെയാണ് പശുക്കൾ കിടക്കുന്നതും.

ആക്രമിച്ചത് ആനക്കൂട്ടം

ആനക്കൂട്ടമാണ് പശുവിനെ ആക്രമിച്ചത്. കുറച്ചുദിവസങ്ങളായി ആനക്കൂട്ടം ഈ ഭാഗത്തുണ്ട്. കാടിറങ്ങിയ ആനകൾ തിരിച്ച് രാവിലെ കാടുകയറുമ്പോഴാണ് ആക്രമിച്ചത്. മേഖലയിൽ എല്ലാദിവസവും രാത്രിയും പകലും പരിശോധന നടത്തുന്നുണ്ട്.

- വനം വകുപ്പ് അധികൃതർ, അകത്തേത്തറ ഡിവിഷൻ.

വിളിച്ചത് ഒമ്പതുമണിക്ക്

ഞായറാഴ്ച രാവിലെ ഒമ്പതുമണിക്കാണ് ഉടമ ഫോൺ വിളിച്ചത്. അവധിയിലായതിനാൽ ഉടനെ രാത്രി സേവനം നടത്തുന്ന ഡോക്ടറെ വിളിച്ചു. അദ്ദേഹം ശ്രീകൃഷ്ണപുരത്ത് അടിയന്തര ജോലിയിലായതിനാലാണ് എത്താൻ വൈകിയത്. ഉടമതന്നെ ജില്ലാ മൃഗാശുപത്രിയിൽ പശുവിനെ എത്തിച്ചിരുന്നെങ്കിൽ കുറച്ചുനേരത്തെ ചികിത്സ നൽകാമായിരുന്നു. പശുവിനെ ഉയർത്തുന്ന സംവിധാനങ്ങൾ നിലവിലില്ല.

- എം. അശ്വതി, വെറ്ററിനറി സർജൻ,അകത്തേത്തറ മൃഗാശുപത്രി.

Content Highlights: palakkad wild elephant hit pregnant cow injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented