ഉറങ്ങുന്ന മകളേയും തോളിലേറ്റി ഒറ്റകൈകൊണ്ട് സ്കൂട്ടര്‍ യാത്ര; തടഞ്ഞ് പോലീസ്, ശാസന


മകളേയും തോളിലേറ്റി ഒറ്റകൈയിൽ സ്കൂട്ടറോടിച്ചെത്തിയ യുവാവിനെ പോലീസ് തടയുന്നു. പിന്നീട് ബന്ധുവിനൊപ്പം പോകാൻ അനുവദിച്ചപ്പോൾ | ഫോട്ടോ: അഖിൽ ഇ.എസ്

പാലക്കാട്: ഞായറാഴ്ച ലോക്ക്ഡൗണ്‍ ദിനത്തില്‍ ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പോലീസ്. ഒറ്റ കൈ കൊണ്ട് സ്കൂട്ടർ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു. ഞായറാഴ്ച പാലക്കാട് താരേക്കാടാണ് സംഭവം.

തെരുവ് നായകള്‍ കുറുകെ ചാടിയും ചെറിയ കുഴിയില്‍ വീണ് മറിഞ്ഞും നിരത്തില്‍ ജീവന്‍ പൊലിയുന്ന പതിവ് അപകട കാഴ്ചകള്‍ക്കിടയിലാണ് സ്വന്തം മകളേയും തോളിലേറ്റി പുത്തൂര്‍ സ്വദേശിയായ യുവാവ് ഒറ്റകൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യാന്‍ പറ്റില്ലെന്നും ഓട്ടോ വിളിച്ച് പോയ്‌ക്കോളൂവെന്നും ആദ്യം പോലീസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു.

സാഹസികമായി യാത്രചെയ്ത് അപകടങ്ങള്‍ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പോലീസ് പറഞ്ഞുവിട്ടത്.

Content Highlights : Police have reprimanded a young man who drove a scooter dangerously


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented