'വീട്ടിലെ പൂവന്‍കോഴിയുടെ അവസ്ഥയാണ് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക്'-കെപിസിസി വൈസ്.പ്രസിഡന്റ്


വി.പി.സജീന്ദ്രൻ, ഷാജഹാൻ

തിരുവനന്തപുരം: പാലാക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന്റെ തന്നെ പങ്ക് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ തുടരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാരണ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്കെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊലപാതകത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ മറ്റുനേതാക്കളും ഇത് ആവര്‍ത്തിക്കുന്നത്.

'സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍' സജീന്ദ്രന്റെ പോസ്റ്റില്‍ പറയുന്നു.

വി.പി.സജീന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക്.
വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.
സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. 'ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല' പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.
സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു.
എകെജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു.
പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്നു സിപിഎം വിധി എഴുതുന്നു.
സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങള്‍...

വി പി സജീന്ദ്രൻ.
കെപിസിസി വൈസ് പ്രസിഡണ്ട്.
..

Content Highlights: palakkad shajahan murder-vp sajeendran-congress-cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented