ജോലിക്കുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ അറിയിച്ച് മുതലമട ചിറ്റാപ്പൊറ്റ ആർ. ഭവിതയ്ക്ക് ലഭിച്ച കത്തിന്റെ കവറിൽ പതിച്ചിരിക്കുന്ന 23-ാം തീയതിയിലെ സീൽ
മുതലമട: ഈ മാസം 23-ന് നടന്ന ജോലിയുടെ കൂടിക്കാഴ്ചയ്ക്ക് കത്തുകിട്ടിയത് 25-നെന്ന് പരാതി. മുതലമട പഞ്ചായത്ത് അസി. എൻജിനിയർ ഓഫീസിലെ ‘ക്ലാർക്ക്-കം-ഡാറ്റ എൻട്രി’ ഓപ്പറേറ്റർ തസ്തികയുടെ കൂടിക്കാഴ്ചയ്ക്കാണ് രണ്ടുദിവസം വൈകി കത്തുലഭിച്ചത്.
താത്കാലികാടിസ്ഥാനത്തിലുള്ള ജോലിക്ക് അപേക്ഷ അയച്ച മുതലമട ചിറ്റാപൊറ്റ സ്വദേശി ആർ. ഭവിതയ്ക്കാണ് 25-ന് ഉച്ചയ്ക്ക് രണ്ടിന് കത്ത് ലഭിച്ചത്. ലഭിച്ച തപാൽ കവറിൽ 23-ാം തീയതിയിലെ സീലാണ് പതിച്ചിരിക്കുന്നത്. എന്നാൽ, കവറിനുള്ളിലെ കത്തിൽ 18-ാം തീയതി അയച്ചതായാണ് കാണിച്ചിരിക്കുന്നത്. തനിക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തത് സംബന്ധിച്ച് ഡി.ഡി.പി.ക്ക് (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്) ബവിത പരാതി നൽകി.
കത്ത് അയച്ചതിനൊപ്പം ഫോണും വിളിച്ചിരുന്നു
''ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ രണ്ടുമാസമായി ഉണ്ടായിരുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകർക്ക് കൂടിക്കാഴ്ചയ്ക്കായി കത്തയയ്ക്കുകയും തീയതിയും സമയവും ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു. പരാതി വന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും.''
-എൻ. രാധ (സെക്രട്ടറി, മുതലമട ഗ്രാമപ്പഞ്ചായത്ത്).
Content Highlights: palakkad muthalamada job appointment interview call latter got todays later
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..