എംബി രാജേഷ് | ഫോട്ടോ: പി കൃഷ്ണപ്രദീപ്|മാതൃഭൂമി
പാലക്കാട്: ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കേവലം അക്രമ സംഭവമോ രാഷ്ട്രീയ സംഘര്‍ഷമോ അല്ല നടന്നത്. തീവ്രവാദ സ്വഭാവമുള്ള, വര്‍ഗീയമായി ചിന്തിക്കുന്ന രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടുന്നത്. ആ വ്യത്യാസം ഇതില്‍ നമ്മള്‍ കാണണം. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കുക മതസൗഹാര്‍ദം തകര്‍ക്കുക എന്നത് കൂടിയാണ് ഉദ്ദേശം. ആ രീതിയില്‍ അതിനെ കാണുകയും നേരിടുകയും ചെയ്യണം.
വര്‍ഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളേക്കുറിച്ച് ജനങ്ങള്‍ക്കിന്ന് ജാഗ്രതയുണ്ട്. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങളുടെ ഉറച്ച മതനിരപേക്ഷ ബോധത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അതില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.
മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് പാലക്കാട് സര്‍വകക്ഷി യോഗം ചേരുന്നത്. ബി.ജെ.പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights: palakkad murders all party meeting speaker mb rajesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..