'ബസ് സ്‌റ്റോപ്പില്‍ ഒന്നിച്ചുനിന്നു'; പാലക്കാട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ സദാചാരഗുണ്ടാ ആക്രമണം


പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരം ആക്ഷേപിക്കാറുണ്ടെന്നും  സദാചാര ഗുണ്ടകള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

മർദനത്തിനിരയായ വിദ്യാർഥി(വലത്ത്)

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിമ്പ സ്വദേശികളായ സിദ്ദീഖ്, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.

മണ്ണാര്‍ക്കാടിനടുത്ത് കരിമ്പയിലുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ ഒന്നിച്ച് നിന്നു, ഒന്നിച്ച് നടന്നു തുടങ്ങിയ കാാരണങ്ങളാലാണ് സദാചാര ഗുണ്ടകള്‍ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തത്. നാല്‍പ്പതോളം പേരാണ് സ്ഥലത്തെത്തിയതെന്നും ഇതില്‍ പന്ത്രണ്ട് പേരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരം ആക്ഷേപിക്കാറുണ്ടെന്നും സദാചാര ഗുണ്ടകള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിഷയം മാതാപിതാക്കള്‍ മുഖേനെ അധ്യാപകരെ അറിയിച്ചെങ്കിലും വിഷയത്തില്‍ അധ്യാപകര്‍ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം മുന്‍പും സമാനമായ ആക്രമണം നേരിട്ടുണ്ടെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ഥികളും ആരോപിച്ചിട്ടുണ്ട്.

Content Highlights: palakkad mannarkkad moral policing and attacking against school students

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented