Photo: Screengrab/ Mathrubhumi News
പാലക്കാട്: കോങ്ങാട് എം.എൽ.എ. കെ ശാന്തകുമാരിക്കെതിരേ പരാതിയുമായി ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് കെ. ശാന്തകുമാരി മോശമായി പെരുമാറിയെന്നാണ് പരാതി.
'നിങ്ങൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ' എന്ന് എം.എൽ.എ. ഡോക്ടർമാരോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. എന്നാൽ, ഭർത്താവിന് ചികിത്സ വൈകയിത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും മോശമായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും എം.എൽ.എ. വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഏഴുമണിയോടടുപ്പിച്ചായിരുന്ന പനി ബാധിച്ച ഭർത്താവിനേയും കൊണ്ട് എം.എൽ.എ. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഈ സമയത്ത് ആശുപത്രിയിൽ വലിയ തോതിൽ തിരക്കായിരുന്നു. തുടർന്ന് എം.എൽഎയുടെ ഭർത്താവിനെ പരിശോധിച്ചപ്പോൾ തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് എം.എൽ.എ. തട്ടിക്കയറുകയായിരുന്നെന്നാണ് പരാതി.
അത്തരത്തിൽ മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാൽ, ചികിത്സ വൈകിയതിനെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും പരാതി സംബന്ധിച്ച് എം.എൽ.എ. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: palakkad kongad mla against palakka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..