ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു; പിണറായിയെപോലെ ഞങ്ങളുംഅപലപിക്കുന്നു-സുധാകരന്‍


കൊല്ലപ്പെട്ട ഷാജഹാൻ, കെ.സുധാകരൻ

തിരുവനന്തപുരം: പാലാക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ തന്നെ പങ്ക് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. 'അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അവരുടെ നിര്‍ഭാഗ്യത്തിന സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാന്‍ ഇത്തവണ അവിടെയൊരു ദൃക്‌സാക്ഷി ഉണ്ടായിപ്പോയി' സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.

പാലക്കാട്ടെ കൊലപാതകത്തെ പിണറായി വിജയനെ പോലെതന്നെ തങ്ങളും ശക്തമായി അപലപിക്കുന്നു.അദ്ദേഹത്തിന്റെ ഗുരുതര അഴിമതികള്‍ ജനം ചര്‍ച്ച ചെയ്യുന്നത് തടയാനാണ് എകെജി സെന്റര്‍ ആക്രമണവും ഈ കൊലപാതകവും ഒക്കെ ആസൂത്രണം ചെയ്തതെങ്കില്‍ അതൊന്നും വിലപ്പോവില്ലെന്ന് മാത്രം ഓര്‍മിപ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.


കെ.സുധാകരന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..


പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ആ പ്രവര്‍ത്തകന് വധഭീഷണിയുള്ള കാര്യം നേരത്തേ പോലീസിനെ അറിയിച്ചിരുന്നുവത്രേ.
അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അവരുടെ നിര്‍ഭാഗ്യത്തിന സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാന്‍ ഇത്തവണ അവിടെയൊരു ദൃക്‌സാക്ഷി ഉണ്ടായിപ്പോയി.

ഈ കൊലപാകത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനെതിരെ മിണ്ടുന്നില്ല എന്നാണ് സിപിഎമ്മിന്റെ പരാതി. അവരാണ് ഈ കൊല ചെയ്തതെങ്കില്‍ അത് പറയേണ്ടത് സിപിഎം ആണ്, സിപിഎമ്മിന്റെ നേതാക്കളാണ്. കൊലപാതകത്തിനെ തുടര്‍ന്ന് സിപിഎം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പോലും ആര്‍എസ്എസി ന്റെ പേര് പറയാന്‍ ഭയന്നതെന്തുകൊണ്ടാണ്? ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന് 'ഔദ്യോഗികമായി കരുതപ്പെടുന്ന ' പിണറായി വിജയന്‍ പോലും കൊലയാളികളുടെ രാഷ്ട്രീയം പറയാന്‍ ഭയക്കുന്നു.ഈ കൊലപാതകം ആര്‍എസ്എസ് ആണ് ചെയ്തതെങ്കില്‍ എവിടൊക്കെ സിപിഎം പ്രതിഷേധ പ്രകടനം നടത്തി? എത്ര ആര്‍എസ്എസ് കാര്യാലയങ്ങള്‍ സിപിഎം തകര്‍ത്തു? പൊതുവേ കോണ്‍ഗ്രസിനെതിരെ അതാണല്ലോ സിപി എമ്മിന്റെ രീതി. ഈ കൊലപാതകം ആര്‍എസ്എസ് ആണ് നടത്തിയതെങ്കില്‍ പോലും പ്രതികളെ പിണറായി നിഷ്പ്രയാസം രക്ഷിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്.

പാലക്കാട്ടെ കൊലപാതകത്തെ പിണറായി വിജയനെ പോലെതന്നെ ഞങ്ങളും ശക്തമായി അപലപിക്കുന്നു.അദ്ദേഹത്തിന്റെ ഗുരുതര അഴിമതികള്‍ ജനം ചര്‍ച്ച ചെയ്യുന്നത് തടയാനാണ് എകെജി സെന്റര്‍ ആക്രമണവും ഈ കൊലപാതകവും ഒക്കെ ആസൂത്രണം ചെയ്തതെങ്കില്‍ അതൊന്നും വിലപ്പോവില്ലെന്ന് മാത്രം ഓര്‍മിപ്പിക്കുന്നു

Content Highlights: palakkad cpm leader shajahan murder-k sudhakaran comment-cpm-congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented