കുമ്പിടിയിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിൽ പി. സ്നേഹ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പം
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സീറ്റ് നിലനിര്‍ത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. സ്‌നേഹ 1,693 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 7,262 വോട്ടില്‍ 4,254 വോട്ടുകളാണ് സ്‌നേഹ നേടിയത്.
കഴിഞ്ഞതവണ നേടിയ 1,188 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാള്‍ 505 വോട്ട് കൂടുതല്‍ ഇക്കുറി എല്‍.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന്റെ പി.വി. വനജമോഹന്‍ 2,561 വോട്ടും, ബി.ജെ.പി. സ്ഥാനാര്‍ഥി ലിബിനി സുരേഷ് 447 വോട്ടും നേടി.
തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ 14 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്-12, യു.ഡി.എഫ് -2 എന്നിങ്ങനെയാണ് കക്ഷിനില.
കുമ്പിടി ഡിവിഷന്‍ കാലങ്ങളായി എല്‍.ഡി.എഫ്. കുത്തകയാണ്. ആനക്കര പഞ്ചായത്തിലെ വാര്‍ഡ്-1 ഉമ്മത്തൂര്‍, 2-തോട്ടഴിയം, 8-കുറിഞ്ഞിക്കാവ്, 9-നയ്യൂര്‍, 11-പുറമതില്‍ശ്ശേരി, 12-മുണ്ട്രക്കോട്, 14-മേലെഴിയം, 15-കുമ്പിടി, 16-പെരുമ്പലം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പിടി ഡിവിഷന്‍.
ബ്ലോക്ക്പഞ്ചായത്ത് അംഗമായിരുന്ന എല്‍.ഡി.എഫിന്റെ ടി.പി. സുഭദ്ര കപ്പൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിയമനം ലഭിച്ചതിനാല്‍ രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കുമ്പിടി ഉമ്മത്തൂര്‍ സ്വദേശിയായ പി. സ്‌നേഹ കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണ്.
സ്‌നേഹയ്ക്ക് സി.പി.എം. ജില്ലാകമ്മിറ്റിയംഗം പി.എന്‍. മോഹനന്‍, ഏരിയാസെക്രട്ടറി ടി.പി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ കൂറ്റനാട് സെന്ററില്‍ സ്വീകരണം നല്‍കി. ആഹ്ലാദപ്രകടനവുമുണ്ടായി.
Content Highlights: palakkad byelection kumbidy p sneha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..