ബിഷപ്പ് മാർ. ജേക്കബ് മനത്തോടത്ത് | Photo: Screengrab
പാലക്കാട്: മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ നിയുക്ത ബിഷപ്പിന്റെ പരാമർശത്തെ തള്ളി നിലവിലെ ബിഷപ്പ് മാർ. ജേക്കബ് മനത്തോടത്ത്. മിശ്ര വിവാഹങ്ങൾക്ക് സഭ എതിരല്ലെന്ന് മാർ ജേക്കബ് മനത്തോടത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മിശ്ര വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല. എന്നാൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്ന് പറയാൻ കാരണം വ്യത്യസ്ത ചിന്താഗതികൾ, നിലപാടുകൾ, വിശ്വാസങ്ങൾ, വിശ്വാസരീതികൾ, വിശ്വാസ പാരമ്പര്യങ്ങൾ പുലർത്തുന്ന വ്യക്തികൾ തമ്മിൽ സ്നേഹം മൂലമാണ് വിവാഹിതരാകാൻ തീരുമാനിക്കുന്നതെങ്കിലും ഭാവിയിൽ ബുദ്ധിമുട്ടുകളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിശ്ര വിവാഹത്തെ സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നായിരുന്നു നിയുക്ത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ നേരത്തെ പറഞ്ഞത്.
അതേസമയം ലൗ ജിഹാദ് വിഷയത്തിൽ രണ്ടു പേർക്കും ഒരേ അഭിപ്രായമാണ്. പലപ്പോഴും ഒരു സമുദായത്തിലേക്ക് സഭയിൽ നിന്നുള്ള പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നുള്ള അഭിപ്രായമാണ് രണ്ടു പേരും പങ്കുവെക്കുന്നത്.
Content Highlights: Palakkad bishop's Interfaith marriage statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..