Lakshman | Photo: Screengrab of Mathrubhumi News
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഷോളയൂര്‍ ഊത്തുകുഴിയൂരിലെ ലക്ഷ്മണനാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഈ വര്‍ഷം അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ലക്ഷ്മണന്.
കഴിഞ്ഞ ദിവസം തന്നെ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ആര്.ആര്.ടി. സംഘം കാട്ടാനയെ തുരത്തിയിരുന്നു. കാട്ടാന തിരികെ പോയിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും കരുതിയിരുന്നത്. എന്നാല്‍, പ്രദേശത്ത് തന്നെയുണ്ടായിരുന്ന ആന പുലര്‍ച്ചെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇറങ്ങിയ ലക്ഷ്മണനെ ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് ചുഴറ്റിയെടുത്ത് നിലത്തിട്ട് ചവിട്ടിക്കൊന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തുന്ന ആനകള്‍ കാട്ടിലേക്ക് കയറിപ്പോകുന്നില്ലെന്നും ഊരില്‍ നിന്ന് മാറിനില്‍ക്കുക മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയാല്‍ ഇവ തിരിച്ചുവരുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ഊരുനിവാസികള്‍ ആവശ്യപ്പെടുന്നു.
Content Highlights: palakkad attappadi adivasi youth killed by wild elephant fifth incident this year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..