.
പാലക്കാട്: നാളുകളായി ധോണിയെ വിറപ്പിച്ച കാട്ടാന പി.ടി.സെവനെ മയക്കുവെടി വെച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് വനമന്ത്രി എ.കെ ശശീന്ദ്രന്. മയക്കുവെടി വെക്കുന്നതാണ് കാട്ടാനകളെ പിടികൂടുന്നതിലെ ശ്രമകരമായ ഭാഗമെന്നും ആ ഭാഗം വിജയകരമായി പൂര്‍ത്തിയാക്കിയതിന് വനംവകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
.jpg?$p=f1b1304&&q=0.8)
പി.ടി സെവനെ വാഹനത്തില്‍ കയറ്റുക എന്ന ദൗത്യമാണ് ബാക്കിയുള്ളത്. അതിനാവശ്യമായ ക്രെയിന്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍, കുങ്കിയാനകള്‍ എന്നിവയെ പ്രദേശത്ത് സജ്ജമാക്കി കഴിഞ്ഞു. പെട്ടെന്നു തന്നെ ആനയെ വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിലേക്ക് ദൗത്യസംഘം കടക്കും. പി.ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റും. പിന്നീട് ധോണിയിലൊരുക്കിയ പ്രത്യേക കൂട്ടില്‍ ആനയെ തളയ്ക്കും.
.jpg?$p=d678a52&&q=0.8)
അനധികൃതമായി ആരും വനത്തിലേക്കു കടക്കാതെ ഇരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തി. പാലക്കാട് ടസ്ക്കര്‍ 7 എന്ന പി.ടി സെവനെ പിടികൂടാനായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ അഞ്ചു ദൗത്യ സംഘങ്ങളാണ് ധോണി വനത്തിനുള്ളില്‍ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ ദൗത്യം വിജയംകണ്ടു.
Content Highlights: palakakd wild elephant forest department captured pt 7 tusker
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..