കോവിഡ് പ്രതിരോധത്തിന് വെന്‍ഡിങ്ങ് മെഷീനുമായി പാലാ സെന്റ് ജോസഫ്‌സിലെ വിദ്യാര്‍ഥികള്‍


കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ വെൽഡിങ്ങ് മെഷീൻ സ്വിച്ചോൺ കർമം നടത്തുന്നു. കോളേജ് മാനേജർ ഫാ. മാത്യു കോരംകുഴ, വൈസ് പ്രിൻസിപ്പൽ ഡോ. മധുകുമാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ ബൂട്ട് ക്യാമ്പ് കോഡിനേറ്റർ പ്രൊഫ. സർജു എസ്, എഞ്ചിനീയറിംഗ് വിദ്യാത്ഥി കളായ എഡ്വിൻ എസ് പറന്താനം (ME) വിനീത് കെ (CSE), ക്ലാവിൻ റാലി (ECE), ക്രിസ് ഷാജി (E&I) ഡോ. രാജേഷ് ബേബി (ഡീൻ റിസേർച്ച്), പ്രൊഫ. ടോം സഖറിയ (ME), പ്രൊഫ. സ്മിതാ ജേക്കബ് (CSE), ഡോ. വി പി ദേവസ്യ (ECE), ഡോ. ജോർജ് ടോം വർഗ്ഗീസ് (E&I) എന്നിവർ സമീപം.

പാലാ: 'ബ്രേക്ക് ദി ചെയിന്‍' ക്യാമ്പയിന്‍ ഭാഗമായി പ്രതിരോധത്തിന് വെന്‍ഡിങ് മിഷനുമായി പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍.

ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിംഗ് മാള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള പൊതുഇടങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് മുതലായ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് മെഷീന്റെ രൂപകല്‍പന നടത്തിയിട്ടുള്ളത്

കോളേജ് ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച് വെന്‍ഡിങ്ങ് മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മം നടന്നു കോളേജ് മാനേജര്‍ ഫാ. മാത്യു കോരംകുഴ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബൂട്ട് ക്യാമ്പ് കോഡിനേറ്റര്‍ പ്രൊഫ. സര്‍ജു എസ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ സ്‌കൂളുകള്‍, കോളേജുകള്‍, ഐ.ഇ.ഡി.സികള്‍ തുടങ്ങിയവയുടെ പ്രോജക്ടാവശ്യങ്ങള്‍ക്കായുള്ള സര്‍ക്യൂട്ട് ബോര്‍ഡുകള്‍ സെന്‍സറുകള്‍ മറ്റ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മുതലായവ കൈമാറ്റം ചെയ്യുന്ന വെന്‍ഡിങ്ങ് മെഷീന്‍ എന്ന ആശയത്തോടെയാണ് ഈ പ്രോജക്ട് ആരംഭിച്ചത്.

സമൂഹത്തിന് ഉപകാരപ്രദമാവും രീതിയില്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇതിനെ വിപുലീകരിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

കോളേജ് സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസേര്‍ച്ചിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ അവസാനവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാത്ഥി കളായ എഡ്വിന്‍ എസ് പനന്താനം (ME) വിനീത് കെ (CSE), ക്ലാവിന്‍ റാലി (ECE), ക്രിസ് ഷാജി (E&I) എന്നിവരാണ് ഈ ഉല്‍പന്നം നിര്‍മ്മിച്ചത്. ഡോ. രാജേഷ് ബേബി (ഡീന്‍ റിസേര്‍ച്ച്), പ്രൊഫ. ടോം സഖറിയ (ME), പ്രൊഫ. സ്മിതാ ജേക്കബ് (CSE), ഡോ. വി പി ദേവസ്യ (ECE), ഡോ. ജോര്‍ജ് ടോം വര്‍ഗ്ഗീസ് (E&I) എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പ്രൊജക്ട് പൂര്‍ത്തീകരിച്ചത്.

ത്രീഡി പ്രിന്റിങ് സംവിധാനമുപയോഗിച്ച് നിര്‍മ്മിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, പ്രത്യേകമായി സജ്ജമാക്കിയ ഗൈഡ് വേ സംവിധാനം എന്നിവ ഉപയോഗിച്ചാണ് കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നത്. ഈ ഉല്‍പ്പന്നം ഒരു സ്റ്റാര്‍ട്ടപ്പായി മാറ്റുന്നതിന്റെ തുടക്കമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ കോളേജില്‍ തന്നെ സ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജെ. ഡേവിഡ് അറിയിച്ചു.

content highlights: pala st joseph college of engineering students covid prevention vending machine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented