വഞ്ചനാ കേസിനെതിരേ മാണി സി. കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി


ബി. ബാലഗോപാൽ| മാതൃഭൂമി ന്യൂസ് 

മാണി സി. കാപ്പൻ | ഫോട്ടോ: ജി. ശിവപ്രസാദ്

ന്യൂഡൽഹി: മുംബൈ വ്യവസായി നൽകിയ വഞ്ചനാ കേസിനെതിരേ പാലാ എം.എൽ.എ. മാണി സി. കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. നാലുമാസത്തിനുള്ളിൽ ഹർജിയിൽ തീർപ്പ് ഉണ്ടാക്കണമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതിയോടു നിർദേശിച്ചു.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത്, 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് മാണി സി. കാപ്പനെതിരെ പരാതി നൽകിയത്. പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാണി സി. കാപ്പൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായത്.



എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലേക്ക് ഈ കേസ് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ദിനേശ് മേനോന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേൾക്കണമെന്നാണ് കാപ്പൻ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്.

ദിനേശ് മേനോന് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യൂസും മാണി സി. കാപ്പന് വേണ്ടി സീനിയർ അഭിഭാഷക റെബേക്ക ജോണും, അഭിഭാഷക ലിസ് മാത്യുവും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസുൽ ഹർഷദ് വി ഹമീദ് ആണ് ഹാജരായത്.

Content Highlights: pala mla Mani C. Kappan vs Mr. Dinesh Menon case supreme court order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented