പാലാ തോൽവി ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനക്കുറവ്; ജോസിന്റെ സ്ഥാനാർഥിത്വം പ്രശ്നമായെന്ന് സി.പി.ഐ.


ജോസ് കെ മാണി | ഫോട്ടോ : ജി ശിവപ്രസാദ് | മാതൃഭൂമി

കോട്ടയം: മുന്നണിയിലെ സ്ഥാനത്തിലും പാലാ തോൽവിയിലും ഉറച്ചനിലപാട് പറഞ്ഞ് സി.പി.ഐ. ജില്ലയിലെ മൂന്നാമത്തെ വലിയപാർട്ടി സി.പി.ഐ. ആണെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ജില്ലാസമ്മേളനപരിപാടികൾ അറിയിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എം മുന്നണിയിലേക്ക് വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എം.എൽ.എ.മാരുടെ എണ്ണംവെച്ച് നോക്കിയാൽ കേരള കോൺഗ്രസിന് കൂടുതൽ ഉണ്ടെങ്കിലും സംഘടനാപരമായും അംഗങ്ങളുടെ എണ്ണത്തിലും സി.പി.ഐ. ആണ് വലുത്.

പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പരാജയപ്പെട്ടത് ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനക്കുറവ് മൂലമാണ് എന്നാണ് സി.പി.ഐ. വിലയിരുത്തുന്നത്. 50 കൊല്ലം കെ.എം. മാണി തുടർച്ചയായി വിജയിച്ച പാലായിൽ കേരള കോൺഗ്രസ് മുന്നണി മാറിവന്നത് അവരുടെ അണികളിൽ ഒരുവിഭാഗത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇടതുമുന്നണിയുടെ പരമ്പരാഗത അണികളിൽ ഒരുവിഭാഗത്തിനും സമാനമായ മനഃസ്ഥിതി ഉണ്ടായി. കേരള കോൺഗ്രസ് കോട്ടകളിൽ അവർ പിന്നിലായത് അവരുടെ വോട്ടിന്റെ ചോർച്ചയാണ് കാണിക്കുന്നത്. കടനാട് ഇതിന് ഉദാഹരണമാണ്. ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വം പൊതുവേ അംഗീകരിക്കപ്പെട്ടില്ല.

എന്നാൽ കേരള കോൺഗ്രസിന്റെ വരവ് ഇടതുമുന്നണിക്ക് തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി. മുന്നണിയിൽ വന്നതിനുശേഷം കേഡർ സ്വഭാവം സ്വീകരിക്കാൻ അവർ ശ്രമിക്കുന്നത് നല്ലതാണ്. മുമ്പ് ഇതിനെ കളിയാക്കിയിരുന്നതാണ് കേരള കോൺഗ്രസെന്ന് ശശിധരൻ പറഞ്ഞു.

ജില്ലാ സമ്മേളനം അഞ്ചുമുതൽ ഏറ്റുമാനൂരിൽ

കോട്ടയം: സി.പി.ഐ. ജില്ലാ സമ്മേളനം അഞ്ചുമുതൽ എട്ടുവരെ ഏറ്റുമാനൂരിൽ നടക്കും. അൻപത് വർഷങ്ങൾക്കു ശേഷമാണ് സി.പി.ഐ. ജില്ലാസമ്മേളനത്തിന് ഏറ്റുമാനൂർ വേദിയാകുന്നതെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.വി.ബി. ബിനു, സെക്രട്ടറി അഡ്വ.ബിനു ബോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാലുമുതൽ ഏറ്റുമാനൂർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ ആലപ്പി രംഗനാഥ് സാംസ്‌കാരിക നഗറിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. അഞ്ചിന് വൈകീട്ട് നാലിന് പി.കെ. മേദിനിയും കലവൂർ വിശ്വനും ഒരുക്കുന്ന ഗാനസന്ധ്യ. സംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ഡോ.എ.ജോസ് അധ്യക്ഷതവഹിക്കും.

ആറിന് ഏറ്റുമാനൂർ ടൗണിൽ കെ.ജി. ജേക്കബ് പണിക്കർ നഗറിൽ സമ്മേളന പതാക ഉയരും. വെള്ളൂരിൽ സി.എം. തങ്കപ്പന്റെ സ്മൃതിമണ്ഡപത്തിൽനിന്നും ടി.എൻ. രമേശൻ ഉദ്ഘാടനംചെയ്ത് ജോൺ വി.ജോസഫിന്റെ നേതൃത്വത്തിലും പൂഞ്ഞാറിൽ കെ.വി. കൈപ്പള്ളിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ബാബു കെ.ജോർജിന്റെ നേതൃത്വത്തിലുമുള്ള രണ്ട് പതാക ജാഥകളും വൈക്കത്ത് പി.നാരായണന്റെ സ്മൃതി മണ്ഡപത്തിൽനിന്നും ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്ത് എം.ഡി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള ബാനർജാഥയും കോട്ടയത്ത് പി.കെ. ചിത്രഭാനുവിന്റെ സ്മൃതി മണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥയും വൈകീട്ട് അഞ്ചിന് ഏറ്റുമാനൂരിൽ എത്തും.

5.30-ന് പാർട്ടിയുടെ വി.കെ. കരുണാകരൻ പതാക ഉയർത്തും. തുടർന്ന് സി.പി.ഐ. ജില്ലാസെക്രട്ടറി സി.കെ. ശശിധരന്റെ അധ്യക്ഷതയിൽചേരുന്ന പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യും.

ഏഴിന് ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും. മണ്ഡലം സമ്മേളനത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 320 പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും.

Content Highlights: Pala Defeat - CPI Blames jose k mani candidate

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented