ബിഷപ്പിന്റെ വിവാദ പരാമര്‍ശം: മന്ത്രി വി.എന്‍ വാസവന്‍ താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി


കെ.ബി ശ്രീധരന്‍, മാതൃഭൂമി ന്യൂസ്

തങ്ങള്‍ക്കുണ്ടായ അതൃപ്തി കൃത്യമായി മന്ത്രിയെ ധരിപ്പിക്കാന്‍ ലഭിച്ച അവസരമായി കൂടിക്കാഴ്ചയെ കാണുന്നുവെന്ന് താഴത്തങ്ങാടി ഇമാം പ്രതികരിച്ചു.

മന്ത്രി വി.എസ് വാസവൻ താഴത്തങ്ങാടി ഇമാം ഷംസുദീൻ മന്നാനി ഇലവുപാലവുമായി കൂടിക്കാഴ്ച നടത്തുന്നു | screengrab - Mathrubhumi news

കോട്ടയം: പാലാ ബിഷപ്പ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ താഴത്തങ്ങാടി ഇമാം ഷംസുദീന്‍ മന്നാനി ഇലവുപാലവുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയില്‍ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിഷപ്പിനെ സന്ദര്‍ശിച്ച സാഹചര്യം ഇമാമിനോട് മന്ത്രി വിശദീകരിച്ചു. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ല ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ പോയത് എന്നും ധരിപ്പിച്ചു. തങ്ങള്‍ക്കുണ്ടായ അതൃപ്തി കൃത്യമായി മന്ത്രിയെ ധരിപ്പിക്കാന്‍ ലഭിച്ച അവസരമായി കൂടിക്കാഴ്ചയെ കാണുന്നുവെന്ന് താഴത്തങ്ങാടി ഇമാം പ്രതികരിച്ചു.

വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ പാലാ ബിഷപ്പിമായി മന്ത്രി വാസവന്‍ കൂടിക്കാഴ്ച നടത്തിയതും തുടര്‍ന്ന് നടത്തിയ പ്രതികരണങ്ങളും മുൂസ്‌ലിം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് താഴത്തങ്ങാടി ഇമാം മന്ത്രി വാസവനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയടക്കം പ്രതിഷേധിച്ചിരുന്നു. ആ അതൃപ്തി പരിഹരിക്കുക എന്നതാണ് മന്ത്രി ഇന്ന് നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ബിഷപ്‌സ് ഹൗസില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷം ബിഷപ്പിനെ പുകഴ്ത്തുന്ന തരത്തില്‍ മന്ത്രി നടത്തിയ പ്രതികരണമാണ് മുസ്‌ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. തൊട്ടുപിന്നാലെ, കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചിരുന്നു.

അടുക്കാനാകാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന് പോര്‍വിളിയും വിദ്വേഷവുമല്ല, സമാധാനവും സ്നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Pala Bishop's remark: Minister V.N Vasavan meets Thazhathangadi Imam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented