കല്പറ്റ: പത്മപ്രഭാ പുരസ്‌കാരം എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ കല്പറ്റ നാരായണന്  സമര്‍പ്പിച്ചു. വൈകുന്നേരം നാലിന് കല്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യുക്രേനിയന്‍ എഴുത്തുകാരന്‍ ആന്ദ്രേ കുര്‍ക്കോവ് പുരസ്‌കാരം സമ്മാനിച്ചു. കവി റഫീഖ് അഹമ്മദ് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി.

wd
കല്പറ്റയില്‍ പത്മപ്രഭാ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കല്പറ്റ നാരായണന്‍ സംസാരിക്കുന്നു. -ഫോട്ടോ: ജയേഷ് പി.

മാതൃഭൂമി ഡയറക്ടര്‍ എം.ജെ. വിജയപത്മന്‍ പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിച്ചു. മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജയമോഹന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. സുധീര്‍, സി. ദിവാകരന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 

wd
കല്പറ്റയില്‍ പത്മപ്രഭാ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ എം.ജെ. വിജയപത്മന്‍, കല്പറ്റ നാരായണനെ പൊന്നാട അണിയിക്കുന്നു.  -ഫോട്ടോ: ജയേഷ് പി.

ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരമാണ് പത്മപ്രഭാ പുരസ്‌കാരം. 1996 മുതലാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി. ചെയര്‍മാനായ പത്മപ്രഭാ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

content highlights: Padmaprabha award presented to Kalpatta Narayanan