തൊഴിലാളികളുടെ ഉച്ചഭക്ഷണം അകത്താക്കിയ ശേഷം മടങ്ങുന്ന പടയപ്പ.
മൂന്നാര്‍: തൊഴിലാളികളുടെ ഉച്ചഭക്ഷണം തട്ടിയെടുത്ത് കാട്ടാന പടയപ്പ. കന്നിമല ലോവര്‍ ഡിവിഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ തങ്ങളുടെ ഉച്ചഭക്ഷണം വഴിയരികില്‍ തേയിലച്ചെടികള്‍ക്ക് മുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പൊങ്കലിന്റെ സമയമായിരുന്നതുകൊണ്ട് കുറച്ച് കരിമ്പും ഇവര്‍ കരുതിയിരുന്നു. ഈ സമയത്ത് സ്ഥലത്തെത്തിയ പടയപ്പ സഞ്ചികളില്‍ സൂക്ഷിച്ചിരുന്ന കരിമ്പും ഉച്ചഭക്ഷണവും അകത്താക്കി.
നാല്‍പ്പതോളം വരുന്ന തൊഴിലാളികളുടെ ഉച്ചഭക്ഷണമാണ് നിമിഷനേരംകൊണ്ട് പടയപ്പ തിന്നുതീര്‍ത്തത്. പാത്രങ്ങള്‍ തട്ടിയെറിഞ്ഞിട്ടാണ് പടയപ്പ മടങ്ങിയത്
Content Highlights: padayappa wild elephant munnar labours lunch
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..