പി.എ മുഹമ്മദ് റിയാസ്, പി.സി. ജോർജ്
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യവസായി ഫാരിസ് അബൂബക്കര്‍, റിയാസിന്റെ അമ്മാവനാണെന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്. എന്നാല്‍ ഇതുവരെ ഫോണില്‍ പോലും സംസാരിക്കാത്ത പുതിയൊരു അമ്മാവനെ തനിക്ക് ലഭിച്ചുവെന്നായിരുന്നു വിഷയത്തില്‍ റിയാസിന്റെ മറുപടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തന്റെ മാതാവിന് അഞ്ച് സഹോദരങ്ങളാണുള്ളത്. ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത, ഫോണില്‍ പോലും സംസാരിക്കാത്ത ഒരു അമ്മാവനെ തനിക്ക് കിട്ടിയെന്നായിരുന്നു ജോര്‍ജിനെതിരായ റിയാസിന്റെ പരിഹാസം.
മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പി.സി. ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത് 2022 ജൂലൈ രണ്ടിനായിരുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നത് ഫാരിസാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Content Highlights: pa muhammed riyas on pc georges statement
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..