ക്രെഡിറ്റ് വേണ്ട, തുരങ്കം തുറക്കുന്നുവെന്നതാണ് പ്രധാനം-മന്ത്രി മുഹമ്മദ് റിയാസ്


പി.എ മുഹമ്മദ് റിയാസ് | Screen Grab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: കുതിരാന്‍ തുരങ്കങ്ങളില്‍ ആദ്യത്തേത് തുറക്കുന്നത് സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാത്ത വിഷയത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തുരങ്കം ഇന്ന് തുറക്കുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

തുരങ്കം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം. ഇതില്‍ ക്രെഡിറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചിരുന്നു.

നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് പദ്ധതി വൈകിയിരുന്നു. ജനങ്ങള്‍ക്ക് സഹായകമാകുന്ന കാര്യത്തില്‍ തുരങ്കം വേഗം തുറക്കാന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അത് ക്രെഡിറ്റ് കിട്ടാനോ അല്ലെങ്കില്‍ ട്രോഫി നേടാനോ ആയിരുന്നില്ലെന്നും റിയാസ് പറഞ്ഞു. താന്‍ നേരിട്ട് മൂന്ന് തവണ കുതിരാനില്‍ പോയെന്നും ദിവസവും അവിടെ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.

എന്‍എച്ച്എഐ പ്രവര്‍ത്തനങ്ങള്‍ വൈകുമ്പോള്‍ നോക്കി നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ട്രാഫിക് പ്രശ്‌നങ്ങളും അപകടവും ഒക്കെയായി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് തുരങ്കം തുറക്കാന്‍ വൈകുന്നത് കാരണം ഉണ്ടായത്. ഇത് പരിഹരിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

തുരങ്കം തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രി അല്ല അഭിപ്രായം പറയേണ്ടത് എന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെ റിയാസ് പരിഹസിച്ചു. ഒരു മന്ത്രിക്ക് വേണമെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാം, അല്ലെങ്കില്‍ വെറുതെ പ്രസ്താവനയൊക്കെ നടത്തി വിവാദമുണ്ടാക്കാം. ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യത്തില്‍ തനിക്ക് താത്പര്യമില്ലെന്നും റിയാസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് രണ്ടാമത്തെ തുരങ്കം കൂടി തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എച്ച്എഐയെ സഹായിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും റിയാസ് പറഞ്ഞു.

Content Highlights: PA Muhammed Riyas on Kuthiran Tunnel Opening

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented