മുഹമ്മദ് റിയാസ് | ഫോട്ടോ : കെ. കെ സന്തോഷ്
കോഴിക്കോട്: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ വിവാദങ്ങളിൽ പരോക്ഷ മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികസനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അത് തടസപ്പെടുത്തുന്നുവെന്നും എന്നാൽ കുലുക്കിയാൽ കുലുങ്ങുന്ന സർക്കാരല്ല ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്;
വികസനപ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിന്റെ എല്ലാ നിലയിലുമുള്ള സന്തോഷം പങ്കുവെക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. അങ്ങനെ മുന്നോട്ട് പോകുമ്പോൾ സർക്കാരിനെ ഒന്ന് കുലുക്കി വികസനപ്രവർത്തനത്തെ മെല്ലെപോക്കാക്കി മാറ്റാമെന്ന് ആരെങ്കിലും ഒന്ന് കരുതിയാൽ, അങ്ങനെ കുലുങ്ങിയാൽ കുലുങ്ങി വീഴുന്ന ഒരു സർക്കാരല്ല കേരളത്തിൽ ഇന്ന് ഭരണം നടത്തുന്നത് എന്നുള്ളത് പൊതുവെ പറയുകയാണ്. ഏതെങ്കിലും പ്രത്യേക ആളെ നോക്കിയിട്ടല്ല പറയുന്നത്.
Content Highlights: pa muhammad riyas statement
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..