ദൃശ്യം രണ്ടിലെ രംഗത്തെ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടവുമായി ബന്ധിപ്പിച്ച് ഒറ്റപ്പാലം എം.എല്‍.എ. പി. ഉണ്ണി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ഉണ്ണിയുടെ പ്രതികരണം. 

മോഹന്‍ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ? 
അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്കട്ടാ സര്‍,
ആ റോഡ് താര്‍ ചെയ്യ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. 
പണ്ട് ആ സമയത്ത് ( 6 വര്‍ഷം മുന്നേ ദൃശ്യം 1ല്‍ ) ആ റോഡ് വളരെ മോശമായിരുന്നു.
- എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്. 

അതേസമയം എം.എല്‍.എയുടെ കുറിപ്പിന് അത്ര 'അനുഭാവപൂര്‍ണമായ' പ്രതികരണമല്ല ഉണ്ടായത്. വമ്പന്‍ ട്രോളുകളുമായി നിരവധിയാളുകളാണ്കുറിപ്പിനു താഴെ എത്തിയത്.

content highlights: p unni mla facebook post