തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധി വന്നപ്പോള്‍ത്തന്നെ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചത്. സര്‍വകക്ഷി യോഗം വിളിച്ചത് ആത്മാര്‍ഥമായാണെന്ന് സര്‍ക്കാര്‍ തെളിയിക്കണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം എന്‍ഡിഎയുടെ ഘടകകക്ഷികള്‍ അടക്കമുള്ളവരുമായി ആലോചിച്ച് ഇന്ന് വൈകിട്ട് തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.