'മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനുള്ള സൗഭാഗ്യം' വിശദീകരിച്ച് മന്ത്രി രാജീവ്


പിണറായി വിജയൻ, പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മന്ത്രി പി രാജീവ്. 'മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവര്‍ക്കും മനസിലാകും. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനുള്ള സൗഭാഗ്യം എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല'. ആ അര്‍ത്ഥത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഈ വിഷയം ഉയര്‍ത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് വലിയ ഒഴുക്കാണ് ഇടതുപക്ഷത്തേക്ക്. സ്വീകരണ കേന്ദ്രങ്ങളില്‍ ഇത് പ്രകടമാണ്. തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാവരും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും 'ഒത്തുപിടിച്ചാല്‍ മലയും പോരും' എന്നാണല്ലോ എന്നും രാജീവ് അഭിപ്രായപ്പെട്ടു.

തൃക്കാക്കരയിലെ വികസന കാഴ്ചപ്പാട് എണ്ണിപ്പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. പറ്റിയ അബദ്ധം തിരുത്തുന്നതിന് ഒരു അബദ്ധം കൂടി തൃക്കാക്കരയ്ക്ക് കൈവന്നിരിക്കുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനായി ലഭിച്ച അവസരം സൗഭാഗ്യമെന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിടി തോമസിനോടുള്ള അവഹേളനമാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്.

Content Highlights: P Rajeev on CM Pinarayi Vijayan's contraversial statement in LDF Convention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented