കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് കിട്ടിയ ചിത്രങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാതെ പോസ്റ്റ് ചെയ്ത് പണികിട്ടിയിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി.രാജീവിന്. ഷാര്‍ജാ ഭരണാധികാരിയുടെ കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായി 149 പേരെ ജയില്‍ മോചിതരാക്കിയവരില്‍ ഒരാളെന്ന പേരില്‍ രാജീവ് ആദ്യം  പോസ്റ്റ് ചെയ്തത് സുഹൃത്തുക്കള്‍ പണികൊടുത്ത ഒരു കോഴിക്കോട് സ്വദേശിയുടെ ഫോട്ടോയാണ്.

മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ഷാര്‍ജാ ജയിലില്‍ നിന്ന് മോചിതനായി എത്തിയതെന്ന് കരുതി രാജീവ് അടിക്കുറിപ്പ് ആവശ്യമില്ലെന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്കില്‍ യുവാവിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

ഈ യുവാവിന്റെ ലഗേജുകളില്‍ ഷാര്‍ജാ ഭരണാധികാരിക്കും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങള്‍, ആ 149 പേരില്‍ ഒരാളാണ് എന്നൊക്കെ എഴുതിയിരുന്നു. യഥാര്‍ത്ഥത്തില്‍ ദുബായില്‍ ജോലി ചെയ്യുന്ന ഈ യുവാവിന്റെ സുഹൃത്തുക്കള്‍ യാത്രയയപ്പിന്റെ ഭാഗമായി ഒപ്പിച്ച തമാശയായിരുന്നു ഇത്. 

image
യഥാര്‍ത്ഥ കാര്‍ട്ടൂണും ഫോട്ടോഷോപ്പും

അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസന്റെ കാര്‍ട്ടൂണിലാണ് പി.രാജീവിന് അടുത്ത അബദ്ധം പറ്റിയത്. ഇയാള്‍ 2016 മാര്‍ച്ചില്‍ വരച്ച ഒരു രാഷ്ട്രീയ കാര്‍ട്ടൂണിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഇന്ത്യന്‍ മാധ്യമങ്ങളേയും ബന്ധപ്പെടുത്തിയുള്ള ഫോട്ടോഷോപ്പ് ചിത്രമാണ് രാജീവ് പോസ്റ്റ് ചെയ്തത്.

image

ഇത് ഫോട്ടോഷോപ്പാണെന്ന് തിരിച്ചറിയാതെ ബെന്‍ഗാരിസന്റെ കാര്‍ട്ടൂണെന്ന് പറഞ്ഞാണ് രാജീവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യത്തെ അബദ്ധം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും രണ്ടാമത്തെ കാര്‍ട്ടൂണ്‍ അബദ്ധം രാജീവ് പിന്‍വലിച്ചിട്ടില്ല. അബദ്ധങ്ങളെ വി.ടി.ബല്‍റാം എംഎല്‍എ അടക്കം നിരവധി പേര്‍ പരിഹസിച്ചിട്ടുണ്ട്.

img