കമ്യൂണിസത്തിന്റെ നിത്യ വിമര്‍ശകന്‍, സംഘപ്രസ്ഥാനങ്ങളുടെ ഊര്‍ജ സ്രോതസ്സ്


കമ്മ്യൂണിസത്തിന്റെ നിത്യവിമര്‍ശകനായി നിന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരായ ഇഎംഎസും, എന്‍.ഇ ബലറാമും അടക്കമുള്ളവരോട് പടപൊരുതി.

P. Parameswaran. Photo: Mathrubhumi Archive

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍ നിന്നും എക്കാലവും അകലം പാലിച്ചയാളായിരുന്നു പി. പരമേശ്വരന്‍. ലാളിത്യവും ആധ്യാത്മികതയും ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വം. വിമര്‍ശകര്‍ക്ക് പോലും 'പരമേശ്വര്‍ജി'യായിരുന്നു അദ്ദേഹം.

ഭാരതീയ ദര്‍ശനങ്ങളുടെ പ്രബോധകന്‍, വാഗ്മി, ചിന്തകന്‍ ഇങ്ങനെ വിവിധ മേഖലകളിലായിരുന്നു പി. പരമേശ്വരന്റെ സംഭാവനകള്‍. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചിന്താസരണികള്‍ക്ക് അദ്ദേഹമായിരുന്നു ഊര്‍ജം പകര്‍ന്നിരുന്നത്.

1927ലെ വിജയദശമി നാളില്‍ ആലപ്പുഴ ചേര്‍ത്തലയിലെ ചാരമംഗലത്ത് താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും ഇളയമകനായി ജനനം. അച്ഛനായിരുന്നു ആദ്യ ഗുരു.

അക്ഷരങ്ങള്‍ കേട്ടുതുടങ്ങിയ ബാല്യത്തില്‍ നിന്ന് വായനയുടെയും ചിന്തയുടെയും പുതിയ വഴികള്‍ പി. പരമേശ്വരന്‍ വെട്ടിത്തുറന്നു. തണ്ണീര്‍മുക്കം സര്‍ക്കാര്‍ മലയാളം സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് സ്‌കൂള്‍, മുഹമ്മ കെ.പി മെമ്മോറിയല്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഇക്കാലയളവിലാണ് സഹപാഠിയായി വയലാര്‍ രാമവര്‍മ എത്തുന്നത്. കവിതാ മത്സരത്തില്‍ വയലാറിനെ പിന്തള്ളി ഒന്നാമതെത്തിയതും ഇക്കാലത്താണ്.

ചങ്ങനാശ്ശേരി എസ്ബി കോളേജിലെ പഠന കാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനാകുന്നത്. പിന്നീട് സംഘടനയുടെ പ്രചാരകവൃത്തിക്കായി ജീവിതം ഉഴിഞ്ഞുവെച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം സര്‍കാര്യവാഹക് (ജനറല്‍ സെക്രട്ടറി) ആയിരുന്ന ഏകനാഥ റാനഡെയുടെ നിര്‍ദ്ദേശപ്രകാരം ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിലേക്കെത്തി. ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് അഖിലേന്ത്യാ സെക്രട്ടറിയുമായി.

ഗുരുജി ഗോള്‍വാല്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ മാര്‍ഗദര്‍ശനങ്ങളാണ് പി.പരമേശ്വരന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്.

കേരളത്തിലാകട്ടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ദാര്‍ശനിക മുഖമായി പരമേശ്വര്‍ജി മാറി. സംഘ നേതൃത്വത്തില്‍ പിന്തുണയും സ്വാധീനവുമുണ്ടായിട്ടും അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചു.

കമ്മ്യൂണിസത്തിന്റെ നിത്യവിമര്‍ശകനായി നിന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരായ ഇഎംഎസും, എന്‍.ഇ ബലറാമും അടക്കമുള്ളവരോട് പടപൊരുതി. 1982ല്‍ തിരുവനന്തപും കേന്ദ്രീകരിച്ച് ഭാരതീയ വിചാരകേന്ദ്രമെന്ന പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചതും പി. പരമേശ്വരനായിരുന്നു. ദേശീയ വിചാരധാരയ്ക്ക് കേരളത്തില്‍ അടിത്തറ ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം.

തത്വചിന്തകനും വാഗ്മിയുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറേക്കാലം കേരള സമൂഹത്തില്‍ നിറഞ്ഞു നിന്ന ഇദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 30 ലധികം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രാജ്യം 2004ല്‍ പത്മശ്രീയും 2018ല്‍ പത്മ വിഭൂഷണും നല്‍കി ആദരിച്ചു.

Comtent Highlights: P Parameswran RSS Ideologist

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented