അസാധാരണത്വമുള്ള സാധാരണക്കാരൻ


ഡോ. ആർ. ബാലശങ്കർ

രാജ്‌നാഥ്‌ സിങ്ങിനൊപ്പം

തികച്ചും സാധാരണക്കാരനായി ജീവിച്ച പരമേശ്വർജിയിൽ എന്നുമൊരു അസാധാരണത്വമുണ്ടായിരുന്നു. ഡൽഹിയിൽ 1977 മുതൽ മൂന്നുവർഷം ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരിക്കുമ്പോഴാണ് പരമേശ്വർജിയുമായി അടുത്ത്‌ ഇടപഴകാനുള്ള അവസരം കിട്ടിയത്. യു.എൻ.ഐ.യിൽ ജോലികിട്ടി ഞാൻ ഡൽഹിയിലേക്ക് വരാൻ കാരണം പരമേശ്വർജിയായിരുന്നു. പുതിയ സ്ഥലത്തേക്ക് വരാനുള്ള ബുദ്ധിമുട്ട്‌ അറിയിച്ചപ്പോൾ, ‘ഡി.ആർ.ഐ. ഉണ്ടല്ലോ’ എന്നദ്ദേഹം എഴുതി.

• ആ 50 രൂപ

1979, ഡൽഹിയിൽ പരമേശ്വർജിക്കൊപ്പം കഴിഞ്ഞ കാലം. ഒരിക്കൽ ഞാൻ അമ്മയെക്കാണാൻ നാട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞു. ‘പ്രചാരകനായാലും അമ്മയോടുള്ള കടപ്പാട് മറക്കരുത്. വീടും കൂടും വിട്ടാലും അമ്മ അമ്മയാണ്’ എന്നുപറഞ്ഞ് പേഴ്‌സിൽനിന്ന് 50 രൂപയെടുത്ത്‌ എനിക്കുതന്ന്‌ അദ്ദേഹം പറഞ്ഞു: ‘‘അമ്മയ്ക്ക് മിഠായി വാങ്ങിക്കൊടുക്കണം.’’ ഓരോ രൂപയും കണക്കെഴുതി മിതവ്യയംചെയ്യുന്ന പരമേശ്വർജിക്കത് അസാധാരണമായ അമിതവ്യയമായിരുന്നു. എവിടെയെങ്കിലും ടാക്സിയിൽ പോയാൽപ്പോലും കൂടെയുള്ളവർ ടാക്സിച്ചാർജ് കൊടുക്കണമെന്ന് ശഠിക്കുന്ന പരമേശ്വർജി. പ്രസ്ഥാനത്തിന്റെ ഓരോ രൂപയുടെയും കണക്ക്‌ കൃത്യമായി എഴുതിസൂക്ഷിക്കുന്ന സ്വഭാവം. അഖിലേന്ത്യാതലത്തിലെത്തിയ ഇത്രയും വലിയ നേതാവ് ഒട്ടും ധൂർത്തടിക്കില്ല എന്നത് ആ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. അതാണ് ആ അമ്പതുരൂപയുടെ അമൂല്യതയും.

• പ്രചാരകർക്ക് പാരിതോഷികമോ?

പരമേശ്വർജിയുടെ നിർദേശപ്രകാരം ഞാൻ ഡൽഹിയിൽനിന്ന് കേസരി വാരികയിൽ ‘ഇന്ദ്രപ്രസ്ഥം’ എന്ന ഒരു കോളമെഴുതിത്തുടങ്ങി. രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോൾ പാരിതോഷികമായി ഡൽഹിയിലെ കേശവ്കുഞ്ച് സംഘകാര്യാലയത്തിലേക്ക് എന്റെ പേർക്ക് കേസരിയിൽനിന്ന്‌ 400 രൂപ മണിയോർഡർ വന്നു. ഞാനത് ഒപ്പിട്ടുവാങ്ങിച്ചു. പരമേശ്വർജിയോട് കാര്യം പറഞ്ഞു. അദ്ദേഹം എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി. ചെറിയ പുഞ്ചിരിയോടെ ചോദിച്ചു.

‘‘ബാലശങ്കർ പ്രചാരകനല്ലേ? കേസരിയിൽനിന്ന് പാരിതോഷികംപറ്റുന്നത് ശരിയാണോ?’’ എനിക്ക് മറുപടിയില്ലായിരുന്നു.

ഡൽഹിയിലെ ബുദ്ധിജീവികളുടെ സങ്കേതമായിരുന്നു പരമേശ്വർജിയുടെ കാലത്ത് ഡി.ആർ.ഐ. എല്ലാ പാർട്ടിയിൽനിന്നുമുള്ള മുതിർന്ന നേതാക്കളും ബുദ്ധിജീവികളും പരമേശ്വർജിയെ കാണാൻ ഇവിടേക്ക് വരുമായിരുന്നു. പരമേശ്വർജി തുടങ്ങിയ ‘മൻധൻ’ എന്ന പ്രസിദ്ധീകരണം അക്കാലത്ത് ഏറ്റവും ശ്രേഷ്ഠമായ ഇന്റലക്ച്വൽ മാസികകളിലൊന്നായി.

ഇത് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലും പ്രസിദ്ധീകരിച്ചു. പരമേശ്വർജി ഡൽഹിവിട്ട് കുറച്ചുവർഷം കഴിഞ്ഞപ്പോൾ ഈ പ്രസിദ്ധീകരണവും നിലച്ചു.

• പുത്തൻ സൗഹൃദങ്ങൾ

എഴുപതുകളുടെ ഒടുവിൽ കേരളത്തിൽ ആർ.എസ്‌.എസ്.‌-മാർക്സിസ്റ്റ്‌ സംഘർഷം മൂർച്ഛിച്ചപ്പോൾ പലവട്ടം അദ്ദേഹം വി. രാമമൂർത്തിയുമായും ഇ.എം.എസ്‌. നമ്പൂതിരിപ്പാടുമായും ഇ.കെ. നായനാരുമായും ബന്ധപ്പെട്ടു. പലവട്ടം അടൽ ബിഹാരി വാജ്‌പേയിയോട്‌ പരാതിപ്പെടുകയുംചെയ്തിരുന്നു. സംഘർഷം കുറയ്ക്കാൻ വാജ്‌പേയി ഏറെ ശ്രമിച്ചു. മുൻകൈയെടുത്ത്‌ സി.പി.എം. നേതാക്കളുമായി ചർച്ചചെയ്യാനും വാജ്‌പേയി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഏറെ അസ്വസ്ഥനായിരുന്നു പരമേശ്വർജി.

ഡൽഹിയിലെ ഛത്സെവാലയിലുള്ള സംഘകാര്യാലയത്തിലെ ഒരു മുറിയിലായിരുന്നു പരമേശ്വർജിയുടെ താമസം. ഡൽഹിയിലെ എല്ലാ മലയാളികളുമായും കഴിയുന്നത്ര സമ്പർക്കം പുലർത്താൻ അദ്ദേഹം സമയം കണ്ടെത്തി. വീടുകൾ സന്ദർശിക്കുന്നതും പതിവായിരുന്നു. ഐ.എൻ.എസിലുള്ള മനോരമ, മാതൃഭൂമി ഓഫീസുകളിലും ഇടയ്ക്ക്‌ അദ്ദേഹം സന്ദർശിക്കുമായിരുന്നു.

ചിന്താപരമായി വലിയ വിപ്ലവകാരിയായിരുന്നു പരമേശ്വർജി. ആചാരാനുഷ്ഠാനങ്ങളോടുള്ള വിരക്തിയൊന്ന്‌. 1980-ൽ ഒരിക്കൽ യേശുദാസ്‌ ഗുരുവായൂർ ക്ഷേത്രത്തിൽപ്പോകാൻ ആഗ്രഹിച്ചതിനെക്കുറിച്ച്‌ ഞാൻ പരമേശ്വർജിയുടെ അഭിപ്രായം ചോദിച്ചു.

അദ്ദേഹം പറഞ്ഞു: ‘എന്താതെറ്റ്‌. എന്തുകൊണ്ട്‌ വിലക്കണം. അന്യമതസ്ഥരായാലും ഭക്തിയോടെ ക്ഷേത്രദർശനം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക്‌ അതിന്‌ അനുവാദം കൊടുക്കണം. അതാണ്‌ ഹിന്ദു പദ്ധതി.’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented