
പി. പി മുകുന്ദൻ| ഫയൽ ചിത്രം: കെ. കെ പ്രവീൺ| മാതൃഭൂമി
കണ്ണൂര്‍: കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് ആവേശം മാത്രമേയുള്ളൂവെന്ന് വിമര്‍ശനവുമായി ബിജെപിയിലെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്. അനായാസം ജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടു പോയാല്‍ തിരുവനന്തപുരം കോര്പ്പറേഷന് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുകുന്ദന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കെ. സുരേന്ദ്രന്റെ നേതൃത്വത്തിനെതിരേ പ്രവര്‍ത്തകര്‍ നല്കിയ പരാതികള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കൈമാറി. ദേശീയ നേതൃത്വത്തില്‍ നിന്ന് ഇടപെടല്‍ പ്രതീക്ഷിക്കുകയാണ്. എംഎല്‍എ സ്ഥാനം കിട്ടിയിട്ടും ഒ. രാജഗോപല്‍ പാര്‍ട്ടി നയത്തിനൊപ്പം നിന്നില്ല. മാറ്റിനിര്‍ത്തിയവരെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്നും അദ്ദേഹം പറഞ്ഞു.
'ആരും പോകാന്‍ പാടില്ല. ആരെയും പോകാന്‍ അനുവദിക്കാനും പാടില്ല. നഡ്ഡയ്ക്ക് ഞാനയച്ച കത്ത് അദ്ദേഹം കണ്ടു. അദ്ദേഹം ബംഗാളിലായതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചില്ല, പക്ഷെ നേതൃത്വം കത്ത് ഗൗരവമായെടുക്കുമെന്നാണ് കരുതുന്നത്. മുന്‍വിധികളോടെ മുന്നോട്ടു പോകുന്നത് ഗുണം ചെയ്യില്ല. തിരുവനന്തപുരം കോര്പ്പറേഷന് ജയിക്കുമെന്ന് പറഞ്ഞു. 37 സീറ്റിനപ്പുറം പോവില്ലെന്ന് താന്‍ പറഞ്ഞു. പോയതുമില്ല. ഞാന്‍ പഠിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. നേമത്ത് രാജഗോപാല്‍ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് ആരും കരുതരുത്' - മുകുന്ദന് പറഞ്ഞു.
'രാജഗോപാല്‍ പാവമാണ്. പക്ഷെ നിയമസഭയിലെ നിലപാട് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കി. അങ്ങനെ വരാന്‍ പാടില്ല. നമ്മുടെ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന പുതിയ ആളുകളെ കൊണ്ടുവരണം. കേരളത്തില്‍ ഇന്നത്തെ പശ്ചാത്തലത്തില്‍ ബിജെപിയെ മുന്നിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ശബരിമലയില്‍ ശക്തമായ നിലപാടെടുത്തത് ബിജെപിയാണ്. പക്ഷെ നേട്ടമുണ്ടാക്കിയത് യുഡിഎഫും - മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
content highlights: P.P Mukundan criticises BJP Leader K Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..