പ്രതിഷേധം അവഗണിച്ച് സിപിഎം; പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ മത്സരിക്കും


കെടി ജലീലിനെ തവനൂരില്‍നിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വം തള്ളി.

പൊന്നാനിയിലെ പ്രതിഷധ പ്രകടനം |Screengrab:mathrubhumi news

മലപ്പുറം: പൊന്നാനിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് സിപിഎം. പൊന്നാനി മണ്ഡലത്തില്‍ പി. നന്ദകുമാര്‍ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വം തള്ളി.

പൊന്നാനിയില്‍ നേരത്തെ പാലോളി മത്സരിക്കുന്ന ഘട്ടത്തില്‍ തന്നെ പരിഗണനയില്‍ വന്ന പേരാണ് നന്ദകുമാറിന്റേത്. ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി. ജില്ലാ, സംസ്ഥാന നേതൃത്വം വളരെയേറെ ആലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും സിപിഎം വ്യക്തമാക്കി.

ടിഎം സിദ്ദിഖിന്റെ കാര്യത്തിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. പാലോളി മത്സരിച്ച സമയത്ത് തന്നെ സ്ഥാനാര്‍ഥിത്വം വേണമെന്ന ആവശ്യവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പിന്നീട് ശ്രീരാമകൃഷ്ണന്‍ മത്സരിച്ചപ്പോഴും സമാനമായ സമ്മര്‍ദ്ദതന്ത്രം സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ടുതന്നെ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി കൊടികളും ബാനറുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

content highlights: P Nandakumar will contest in Ponnani constituency

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented